യുഎഇ പ്രസിഡന്‍റിന് തു‍ർക്കി നിർമ്മിത ഇലക്ട്രിക് കാ‍ർ സമ്മാനിച്ച് പ്രസിഡന്‍റ് എർദോഗന്‍

യുഎഇ പ്രസിഡന്‍റിന് തു‍ർക്കി നിർമ്മിത ഇലക്ട്രിക് കാ‍ർ സമ്മാനിച്ച് പ്രസിഡന്‍റ് എർദോഗന്‍

അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തു‍ർക്കി നിർമ്മിത ഇലക്ട്രിക് കാ‍ർ സമ്മാനിച്ച് തുർക്കി പ്രസിഡന്‍റ് തയ്യീപ് എർദോഗന്‍. അബുദബി ഖസർ അല്‍ വതനിലാണ് എർദോഗനെ ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചത്. 21 തോക്കുകളുളള പീരങ്കി സല്യൂട്ടും ഗാർഡ് ഓഫ് ഓണറും നല്‍കിയിരുന്നു. തുർക്കി ആഭ്യന്തരമായി നിർമ്മിച്ച ഇലക്ട്രിക കാർ എർദോഗന്‍ യുഎഇ പ്രസിഡന്‍റിന് സമ്മാനിച്ചു. സൗദി അറേബ്യ സന്ദർശനത്തിനിടെ സൗദി കിരീടാവകാശിക്കും എർദോഗന്‍ കാർ സമ്മാനമായി നല്‍കിയിരുന്നു.


സൗദി അറേബ്യയിലും ഖത്തറിലും സന്ദർശനം നടത്തിയ ശേഷമാണ് എർദോഗന്‍ യുഎഇയിലെത്തിയത്. യുഎഇയുടെ ഔദ്യോഗിക ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം നല്‍കിയാണ് എർദോഗനെ യുഎഇ പ്രസിഡന്‍റ് ആദരിച്ചത്. യുഎഇ നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഓർഡർ ഓഫ് സായിദ്. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്‍റെ പേരിലുളളതാണ് പുരസ്‌കാരം. യുഎഇയും തുർക്കിയും തമ്മിലുളള ആഴമേറിയ ബന്ധത്തിന്‍റെ പ്രതിഫലനമാണ് എർദോഗന്‍റെ സന്ദർശനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സ്ഥിരത, സാമ്പത്തിക വളർച്ച, സുസ്ഥിര പുരോഗതി എന്നിവയ്ക്കായി ഇരു രാജ്യങ്ങളും ഒരേ രീതിയില്‍ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചത് ദീർഘകാല ബന്ധത്തിന് ഉത്തേജനമായി. യുഎഇയും തുർക്കിയും തമ്മിൽ ഉന്നതതല സ്ട്രാറ്റജിക് കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള സംയുക്ത കരാറിന്‍റെ പ്രഖ്യാപനം ഇരു ഭരണത്തലവന്‍മാരുടെയും കൂടികാഴ്ചയിലുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.