സ്വര്‍ണത്തില്‍ നിക്ഷേപിക്കാം; പണം കൈയ്യിലെത്തും

 സ്വര്‍ണത്തില്‍ നിക്ഷേപിക്കാം; പണം കൈയ്യിലെത്തും

കുറച്ച് കാലമായി ജനപ്രീതി നേടിയ ഒരു നിക്ഷേപ മാര്‍ഗമാണ് സ്വര്‍ണം. അതിന് കാരണവും ഉണ്ട്. സ്വര്‍ണം നമുക്ക് സമ്പാദ്യം ഉണ്ടാക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. വിപണി ഏറ്റവും മോശമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴും സ്വര്‍ണത്തിലൂടെ ലാഭമുണ്ടാക്കാം. ആ നഷ്ടം നികത്തുകയും ചെയ്യാം. സ്വര്‍ണ നിക്ഷേപം അതുപോലെ റിസ്‌ക് കുറഞ്ഞൊരു കാര്യവുമാണ്.

ഇതെല്ലാം നിക്ഷേപകരെ ആകര്‍ഷിക്കുന്നു. പക്ഷേ എല്ലാ ഓഹരികളെയും പോലെ എപ്പോള്‍ വേണമെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാവുമോ? ഇതൊരു സുരക്ഷിതമായ നിക്ഷേപമാണെന്ന് എങ്ങനെയാണ് മനസിലാക്കുക. സ്വര്‍ണത്തിലൂടെ പണം ലഭിക്കണമെങ്കില്‍ എന്തെല്ലാം അറിഞ്ഞിരിക്കണം. അതൊന്ന് പരിശോധിക്കാം.

സ്വര്‍ണമാണ് സുരക്ഷിതം

ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞ് വരികയാണ്. തീര്‍ച്ചയായും നിക്ഷേപിക്കാനുള്ള നല്ലൊരു സമയമാണിത്. ഗോള്‍ഡ് ഐആര്‍എ വഴി നിക്ഷേപിക്കാം. ഇത് വിരമിക്കല്‍ നിക്ഷേപമായി സ്വര്‍ണത്തെ കണക്കാക്കുന്ന പദ്ധതിയാണ്.
നല്ലൊരു വരുമാനം ഐആര്‍എയിലൂടെ സ്വന്തമാക്കാം. ദീര്‍ഘകാല നിക്ഷേപമായും ഇതിനെ കാണാം. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫ് നല്ലൊരു നിക്ഷേപമാണ്. ഇത് സ്വര്‍ണ കട്ടകളോ, നാണയങ്ങളോ ആയ ഫിസിക്കല്‍ അസറ്റുകളിലുള്ള നിക്ഷേപമാണ്.

സമ്പത്ത് വര്‍ധിപ്പിക്കാം

നമ്മുടെ സമ്പത്തിന് കോട്ടം തട്ടാതെ സഹായിക്കാന്‍ സ്വര്‍ണ നിക്ഷേപത്തിന് സാധിക്കും. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയോ, അതല്ലെങ്കില്‍ പണപ്പെരുപ്പമോ ഉണ്ടെന്ന് കരുതുക. സ്വര്‍ണം ഈ സമയത്തെ മികച്ചൊരു നിക്ഷേപ ഓപ്ഷനാണ്. കൃത്യമായ മൂല്യം ആ സമയത്ത് സ്വര്‍ണത്തിനുണ്ടാവും.
വിലക്കയറ്റത്തിലൂടെ നമ്മുടെ പര്‍ച്ചേസിങ് ശക്തിക്ക് ബലം കുറഞ്ഞേക്കാം. ആ സമയത്ത് നമുക്ക് സ്വര്‍ണത്തെ നല്ലൊരു നിക്ഷേപമായി സ്വീകരിക്കാം. ഇപ്പോഴത്തെ സമയവും സ്വര്‍ണ നിക്ഷേപത്തിന് അതുപോലെ അനുയോജ്യമാണ്. കൈയ്യിലെ സമ്പത്തും കുറയില്ല. അതുപോലെ കൂടുതല്‍ പണം ലഭിക്കുകയും ചെയ്യും.

സ്വര്‍ണം വാങ്ങുമ്പോഴും ശ്രദ്ധിക്കണം

ഇനി സ്വര്‍ണം വാങ്ങുമ്പോഴും ചിലത് നിങ്ങള്‍ ശ്രദ്ധിക്കണം. സ്വര്‍ണ ബാറുകളോ, സ്വര്‍ണ നാണയങ്ങളോ വാങ്ങുകയാണെങ്കില്‍, ഡീലര്‍ മാര്‍ക്കറ്റില്‍ അറിയപ്പെടുന്നവരാണെന്ന് ഉറപ്പിക്കുക. മികച്ച ഡീലറാണെന്നുള്ള ട്രാക്ക് റെക്കോര്‍ഡ് അവര്‍ക്കുണ്ടോ എന്ന് പരിശോധിക്കുക. മികച്ചൊരു കസ്റ്റമര്‍ സര്‍വീസുമുണ്ടോ എന്ന് പരിശോധിക്കണം.

ഓണ്‍ലൈന്‍ റേറ്റിംഗുകള്‍, റിവ്യൂകള്‍, ഫീഡ്ബാക്കുകള്‍ എന്നിവ പരിശോധിച്ച് ഇവരെ ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്‍ജിസി, പിഎന്‍ജി, എപിഎംഡി, പോലുള്ള സംഘടനകളുടെ അക്രഡിറ്റേഷനുണ്ടോ എന്ന് പരിശോധിക്കുക. ഇതെല്ലാം ഉറപ്പാക്കിയാല്‍ ഉറപ്പായും സ്വര്‍ണം വിശ്വസിച്ച് വാങ്ങാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.