ദുബായ്: ത്രീഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യയില്‍ വില്ല നിർമ്മിക്കാന്‍ തയ്യാറെടുത്ത് ദുബായ് മുനിസിപ്പാലിറ്റി. ഇതിനുളള ലൈസന്‍സ് മുനിസിപ്പാലിറ്റി അനുവദിച്ചു. അല്‍ അവീർ മേഖലയിലാണ് വില്ല നിർമ്മിക്കുക.
ഒക്ടോബറില്‍ പൂർത്തിയാക്കാനുദ്ദേശിക്കുന്ന വില്ലയ്ക്ക് 4 മീറ്റർ ഉയരമുണ്ടാകും. കെട്ടിടത്തിന്‍റെ രൂപരേഖ തയ്യാറാക്കുകയാണ് ആദ്യപടി. അതിന് ശേഷം വലിയ പ്രിന്‍ററിലേക്ക് ക്രെയിനുകള്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റുകള്‍ നല്‍കും. ഏതുരൂപത്തിലാണോ കെട്ടിടം നിർമ്മിക്കേണ്ടത് അതേ രൂപത്തില്‍ പ്രിന്‍റർ ചലിക്കും. ചുരുക്കത്തില്‍ മഷി ഉപയോഗിച്ച് എങ്ങനെയാണോ പേപ്പറില്‍ പ്രിന്‍റ് ചെയ്യുന്നത് അതുപോലെ കെട്ടിടം നിർമ്മിക്കും. 2030 ആകുമ്പോഴേക്കും ത്രീഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടങ്ങളുടെ എണ്ണം 25 ശതമാനമാക്കുകയാണ് ദുബായ് ലക്ഷ്യമിടുന്നത്.
കുറഞ്ഞ സമയവും ചെലവുമാണ് ത്രീഡി സാങ്കേതിക വിദ്യയെ പ്രിയങ്കരമാക്കുന്നത്. കെട്ടിട നിർമ്മാണത്തിന് വേണ്ട തൊഴിലാളികളുടെ എണ്ണവും കുറയ്ക്കും. ത്രീഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്ന രീതി പ്രോത്സാഹിപ്പിക്കാനും ദുബായ് ലക്ഷ്യമിടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.