ഉമ്മൻ ചാണ്ടിക്ക് എല്ലാവരെയും ഒരു കുടുബത്തെപ്പോലെ കാണാൻ സാധിച്ചു: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ഉമ്മൻ ചാണ്ടിക്ക് എല്ലാവരെയും ഒരു കുടുബത്തെപ്പോലെ കാണാൻ സാധിച്ചു: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഒരു വ്യക്തി, രാഷ്ട്രീയ പ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിൽ ഏവർക്കും മാതൃകയായിരുന്നെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എല്ലാവരെയും ഒരു കുടുബത്തെപ്പോലെ കാണാനും സേവിക്കാനും അദ്ദേഹത്തിന് സാധിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയു‌ടെ സംസ്കാര ശുശ്രൂഷക്കിടെ നടത്തിയ അനുശോചന സന്ദേശത്തിനിടെയാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇങ്ങനെ പറഞ്ഞത്.

ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത പൊതു ജന പ്രവർത്തകനും ഭരണാധികാരിയുമായിരുന്നു. മാനവിക മൂല്യങ്ങളായ സത്യം സാഹോദര്യം സമത്വം ഇതെല്ലാം അദ്ദേഹം ആഴമായി ഉൾക്കൊണ്ടിരുന്നു. ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ ആ വിശ്വാസപരമായ നന്മകളും, സ്നേഹം, ക്ഷമ, ദയ, സഹന ശക്തി ഇവയെല്ലാം ഉൾക്കൊണ്ട് അദ്ദേഹം തന്റെ ജീവിതത്തെ ഭാരതീയർക്കുവേണ്ടി സമർപ്പിക്കുകയായിരുന്നെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

പുതുപ്പള്ളി മാത്രമല്ല കേരളം മുഴുവനും അദ്ദേഹത്തിന് പുതുപ്പള്ളിയായിരുന്നു. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഉമ്മൻചാണ്ടി ആശ്രയം കണ്ടെത്തിയത് ദൈവത്തിലായിരുന്നു. ഒരു ഓശാന ദിവസം പള്ളിയുടെ പടിയിലിരുന്ന് പ്രാർത്ഥിക്കുന്ന ചിത്രം ഇന്നും എന്റെ മനസിലുണ്ട്. റോമിൽ പോയപ്പോൾ പോലും അദ്ദേഹം കുർബാന നടക്കുന്നത് എവിടെയാണെന്നാണ് അന്വേഷിച്ചത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തോടുള്ള ​അ​ഗാദമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.