2020 മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് അഞ്ച് ലക്ഷത്തിലധികം പേര്‍; 2011 ന് ശേഷമുള്ള ഏറ്റവും കൂടിയ കണക്ക്

2020 മുതല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് അഞ്ച് ലക്ഷത്തിലധികം പേര്‍; 2011 ന് ശേഷമുള്ള ഏറ്റവും കൂടിയ കണക്ക്

ന്യൂഡല്‍ഹി: 2020 മുതല്‍ 5,61,272 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2,25,620 പേരാണ്. 2011 ന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ഇന്ത്യക്കാരുടെ പൗരത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരമായിരുന്നു ഇത് സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയത്. 2020 ല്‍ 85,256 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഈ കണക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. 2021-ല്‍ 1,63,370 പേരാണ് പൗരത്വം വേണ്ടെന്ന് വെച്ചത്. 2011 മുതല്‍ 17,50,466 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജൂണ്‍ വരെ 87,026 പേര്‍ പൗരത്വം ഉപേക്ഷിച്ചതായും മന്ത്രി വ്യക്തമാക്കി. തൊഴിലില്ലായ്മയാണ് ആളുകളെ പൗരത്വം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം.ജോലി സംബന്ധമായി വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വളരെ കൂടുതലാണ്. അവരില്‍ പലരും വ്യക്തിപരമായ സൗകര്യങ്ങള്‍ പരിഗണിച്ചാണ് വിദേശ പൗരത്വം തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുള്ളവര്‍ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും മന്ത്രി പങ്കുവെച്ചു. സുഡാന്‍, യെമന്‍, മ്യാന്‍മര്‍, അതുപോലെ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ കുടിയേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.