ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ് എയ‍ർവേസിന്‍റെ ഇംപോസിബിള്‍ ഡീല്‍സ്

ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ് എയ‍ർവേസിന്‍റെ ഇംപോസിബിള്‍ ഡീല്‍സ്

അബുദാബി: മിഷന്‍ ഇംപോസിബിള്‍ എന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഇംപോസിബിള്‍ ഡീല്‍സ് പദ്ധതി പ്രഖ്യാപിച്ച് എത്തിഹാദ് എയർലൈന്‍സ്. 2023 സെപ്റ്റംബർ 10 നും ഡിസംബർ 10 നും ഇടയിലുളള കാലയളവിലേക്കുളള ടിക്കറ്റ് ജൂലൈ 31 നുളളില്‍ ബുക്ക് ചെയ്യുന്നവർക്കാണ് ഇംപോസിബിള്‍ ഡീല്‍സ് ആനുകൂല്യം ലഭിക്കുക.

മുംബൈയിലേക്ക് ഇക്കണോമി ക്ലാസില്‍ 895 ദിർഹവും ദില്ലിയിലേക്ക് 995 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. യൂറോപ്പിലേക്ക് ഉള്‍പ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് നിരക്ക് ഇളവില്‍ എത്തിഹാദ് ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇംപോസിബിള്‍ ഡീലില്‍ സൂറിച്ചിലേക്ക് 2445 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസില്‍ 14,995 ദിർഹത്തിനാണ് ടിക്കറ്റ് ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.