റിയാദ്: സൗദി അറേബ്യയില്‍ 70 ലേറെ ജോലി തസ്തികകളിലേക്ക് കൂടി വിസ സ്റ്റാമ്പിംഗ് നിർബന്ധമാക്കി. സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഈ മാസം 25 മുതലാണ് ഇത് പ്രാബല്യത്തിലാവുക.
നേരത്തെ 19 ജോലി തസ്തികകളിലേക്ക് വിസ സ്റ്റാമ്പിംഗ് നിർബന്ധമാക്കിയിരുന്നു. ഇത് കൂടാതെയാണ് നിലവില്‍ 70 ലേറെ ജോലികള്‍ക്ക് കൂടി സ്റ്റാംമ്പിംഗ് ബാധകമാക്കുന്നത്.
25 മുതല്‍ വിസ ഇഷ്യൂ ചെയ്തവർക്ക് വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍ പാസ്പോർട്ടിനും വിസയ്ക്കുമൊപ്പം തൊഴില്‍ യോഗ്യത പരിശോധന നടത്തിയതിന്‍റെ രേഖ കൂടി സമർപ്പിക്കണം. ഇന്ത്യയില്‍ ദില്ലിയിലും മുംബൈയിലും വിസ സ്റ്റാമ്പിംഗ് കേന്ദ്രങ്ങള്‍ പ്രവർക്കുന്നുണ്ട്. https://svp-international.pacc.sa/home എന്ന ലിങ്കിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.