ഭിന്നശേഷിക്കാരായ 45 പേർക്ക് ഷാർജ സർക്കാർ വകുപ്പുകളില്‍ ജോലി നല്‍കാന്‍ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ഭിന്നശേഷിക്കാരായ 45 പേർക്ക് ഷാർജ സർക്കാർ വകുപ്പുകളില്‍ ജോലി നല്‍കാന്‍ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

ഷാർജ: ഷാർജ സർക്കാരിന്‍റെയും വിവിധ സ്ഥാപനങ്ങളിലെയും ഒഴിവുളള തസ്തികകളിലേക്ക് 45 ഭിന്നശേഷിക്കാരെ നിയമിക്കാന്‍ ഷാർജ ഭരണാധികാരിയുടെ ഉത്തരവ്. ബാച്ചിലർ, ഹൈസ്കൂള്‍, സെക്കന്‍ററി ഡിഗ്രിക്ക് താഴെയുളള ബിരുദധാരികളാണ് 45 പേരും.

ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയന്‍ സർവ്വീസസ്, ഷാർജ ഡിപാർമെന്‍റ് ഓഫ് ഹ്യൂമന്‍ റിസോഴ്സസ്, ഷാർജ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നിർദ്ദേശം നടപ്പിലാക്കുക. ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ഡയറക്ട് ലൈനിലാണ് ഇക്കാര്യം ഷാർജ ഭരണാധികാരി പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.