സർക്കാർ ജോലിക്കുളള ഉയർന്ന പ്രായ പരിധിയില്‍ മാറ്റം വരുത്തി ഷാർജ

സർക്കാർ ജോലിക്കുളള ഉയർന്ന പ്രായ പരിധിയില്‍ മാറ്റം വരുത്തി ഷാർജ

ഷാർജ: എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുളള ഉയർന്ന പ്രായ പരിധിയില്‍ മാറ്റം വരുത്തി ഷാർജ. 18 മുതല്‍ 60 വയസുവരെ പ്രായമുളളവർക്ക് സർക്കാർ സ്ഥാപനങ്ങളില്‍ ജോലിയ്ക്കായി അപേക്ഷിക്കാം. സാമൂഹിക സുരക്ഷ ഫണ്ട് നിയമവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ഡയറക്ട് ലൈന്‍ എന്ന വാർത്താ പരിപാടിയിലൂടെ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് കൂടാതെ സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 45 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കാ​നും സു​ൽ​ത്താ​ൻ നിർദ്ദേശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.