സുരക്ഷാ പരിശോധന മാത്രം മതി നടപടി വേണ്ട; മൈക്ക് കേസിൽ ഇടപെട്ട് മുഖ്യമന്ത്രി

സുരക്ഷാ പരിശോധന മാത്രം മതി നടപടി വേണ്ട; മൈക്ക് കേസിൽ ഇടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം:   മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ അനുസ്മരണത്തിൽ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിൽ കേസെടുത്ത നടപടിയിൽ ഇടപെട്ട് മുഖ്യമന്ത്രി. സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. മൈക്ക് തകരാറിലായതിൽ അസ്വഭാവികതയുണ്ടെന്ന് മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മൈക്ക് തകരാർ വന്ന സമയത്ത് വിടി ബൽറാം എഴുന്നേറ്റ് നിന്നു. സദസ്സിൽ നിന്ന് മുദ്രാവാക്യം വിളി ഉയരുന്നതിനൊപ്പം ബൽറാം ആംഗ്യം കാണിച്ചു. ഇതെല്ലാം ചേർത്ത് നോക്കുമ്പോൾ അസ്വാഭാവികതയുണ്ടെന്നായിരുന്നു എ കെ ബാലൻ പറഞ്ഞത്. കേസിൽ പൊലീസ് ആംപ്ലിഫയർ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ആംപ്ലിഫയർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലാണ് പരിശോധന നടക്കുക.

സംഭവത്തിന് പിന്നാലെ ആംപ്ലിഫയർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബോധപൂർവ്വം ആംപ്ലിഫയർ തകരാറിലാക്കിയതാണോ എന്നാണ് പരിശോധിക്കുക. അട്ടിമറി സാധ്യതയുണ്ടോ എന്നാണ് സംശയം. പരിശോധനയ്ക്ക് ശേഷം ആംപ്ലിഫയർ വിട്ടുകൊടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.