ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖാര്‍ഗെ. കത്തെഴുതാന്‍ എളുപ്പമാണ് പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാര്‍ലമെന്റില്‍ ഭരണകക്ഷിയുടെ പ്രവൃത്തികളും ചേര്‍ച്ചയില്ലെന്ന് ഖാര്‍ഗെ മറുപടിയില്‍ വ്യക്തമാക്കി.
മണിപ്പുര്‍ പ്രശ്നത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സഹകരിക്കണമെന്നഭ്യര്‍ഥിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കള്‍ക്ക് അമിത് ഷാ കത്തെഴുതിയത്. സര്‍ക്കാരിനു ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അമിത് ഷാ കത്തില്‍ പറഞ്ഞിരുന്നു.
നിങ്ങളില്‍ നിന്ന് ലഭിച്ച കത്ത് വസ്തുനിഷ്ഠമായ ഒന്നല്ല. കത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ പ്രകടമായ വ്യത്യസങ്ങളുണ്ട്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുകയാണെന്നും അവരുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഖാര്‍ഗെ മറുപടി കത്തില്‍ വ്യക്തമാക്കി. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു പ്രസ്താവന നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിന് ശേഷം ചര്‍ച്ചയാകാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.