അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍-ഷാർജ റോള ബസ് റൂട്ട് താല്‍ക്കാലികമായി നിർത്തുന്നു

അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍-ഷാർജ റോള ബസ് റൂട്ട് താല്‍ക്കാലികമായി നിർത്തുന്നു

അജ്മാന്‍: അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നും ഷാർജ റോളയിലേക്കുളള (എസ്എച്ച്ജെ2) ബസ് റൂട്ട് താല്‍ക്കാലികമായി നിർത്തുന്നു. ഓഗസ്റ്റ് 1 മുതലാണ് ബസ് നിർത്തലാക്കുന്നതെന്ന് അജ്മാന്‍ ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഇനിമുതല്‍ അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ നിന്ന് ഷാർജ റോളയിലേക്ക് പോകുന്നവർക്ക് രണ്ട് ബസ് മാറിക്കയറേണ്ടിവരും. അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ നിന്ന് എജെ2 ബസില്‍ അല്‍ മുസല്ല ബസ് സ്റ്റേഷനിലെത്തി എസ് എച്ച് ജെ 1 ബസില്‍ കയറി ഷാർജ റോളയിലേക്ക് എത്താമെന്നും അജ്മാന്‍ ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.