റബര്‍വില 300 ആക്കുന്നതിനുള്ള നടപടികള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രി; കസ്റ്റംസ് തീരുവ കൂട്ടി

റബര്‍വില 300 ആക്കുന്നതിനുള്ള നടപടികള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രി; കസ്റ്റംസ് തീരുവ കൂട്ടി

ന്യൂഡല്‍ഹി: റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍. എന്നാല്‍ റബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് തീരുവ 20 ല്‍ നിന്ന് 30 ശതമാനമായി കൂട്ടിയെന്ന് ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയില്‍ അവര്‍ വ്യക്തമാക്കി.

റബര്‍ വില 300 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സംബന്ധിച്ചായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യം. എന്നാല്‍ അത്തരത്തിലൊരു നടപടി നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരു പാക്കേജിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അക്കാര്യവും മന്ത്രി സൂചിപ്പിച്ചു.

റബര്‍ ബോര്‍ഡ് വഴി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന റബര്‍ ആറുമാസത്തിനകം ഉപയോഗിക്കണം. കോമ്പൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.