ആംസ്റ്റർഡാം: ജർമനിയിൽ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു.
അപകടത്തിൽ നിന്നു ചില ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ മലയാളിയുമുണ്ട്. കാസർക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലിൽ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപത്താണ് അപകടം.
തീപടർന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ വെള്ളം കൂടുതൽ ഒഴിക്കുന്നത് കപ്പൽ മുങ്ങാനിടയാക്കുമോ എന്ന ആശങ്കയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.