യുവാക്കള്‍ നാട്ടില്‍ തന്നെ ജോലി സാധ്യതകള്‍ കണ്ടെത്തണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

യുവാക്കള്‍ നാട്ടില്‍ തന്നെ ജോലി സാധ്യതകള്‍ കണ്ടെത്തണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കേരളത്തില്‍ യുവാക്കള്‍ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്ന പ്രവണത കൂടി വരികയാണെന്നും ഇങ്ങനെ പോയാല്‍ ഭാവിയില്‍ കേരളം വയോധികരുടെ നാടായി തീരുമെന്നുള്ള ആശങ്ക പങ്കുവച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ നല്ല ജോലി സാധ്യതകള്‍ കണ്ടെത്തുകയെന്നതാണ് ഇതിനൊരു പോംവഴിയെന്നും കര്‍ദിനാള്‍ അഭിപ്രായപ്പെട്ടു.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ പൊതുസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പേരു വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

2023 - 25 വര്‍ഷങ്ങളിലേക്ക് ജേക്കബ് പൈനാടത്ത് (പ്രസിഡന്റ്), തോമസ് ലോനപ്പന്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ചാക്കോ (ട്രഷറര്‍), ഷാജിമോന്‍ മങ്കുഴികരി (വൈസ് പ്രസിഡന്റ്), പോള്‍സണ്‍ അക്കര (ജോയിന്റ് സെക്രട്ടറി), ജിന്‍സണ്‍ കോലഞ്ചേരി (ഓഫിസ് സെക്രട്ടറി), ജെയ്‌സന്‍ ചെമ്മണൂര്‍ (ഔട്ട് ഓഫ് കേരള കോ - ഓര്‍ഡിനേറ്റര്‍), സി.ജെ. ചാക്കോ, വത്സ സ്റ്റാന്‍ലി (ചങ്ങനാശ്ശേരി അതിരൂപത കോ - ഓര്‍ഡിനേറ്റര്‍മാര്‍), ജോളി മാടമന, ഷാജു കൊന്നക്കല്‍ (എറണാകുളം - അങ്കമാലി അതിരൂപത കോ - ഓര്‍ഡിനേറ്റര്‍മാര്‍), ജോണ്‍സന്‍ നീലങ്കാവില്‍, ആന്റണി വാഴപ്പിള്ളി (തൃശൂര്‍ അതിരൂപത കോര്‍ഡിനേറ്റര്‍മാര്‍), കുര്യാച്ചന്‍ ഓടക്കല്‍, റിനി ജേക്കബ് (തലശ്ശേരി അതിരൂപത കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരുടെ നേതൃത്വത്തില്‍ 15 പേരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഓഡിറ്ററായി തോമസ് ഐസക്കിനെയും തിരഞ്ഞെടുത്തു.


സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ റവ. ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജോയ് തുമ്പശ്ശേരി, ട്രഷറര്‍ ജോര്‍ജ് ചാക്കോ എന്നിവര്‍ പങ്കെടുത്തു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.