കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ വിക്ടോറിയയിലെ വീടുകളിൽ ​ഗ്യാസ് അടുപ്പുകൾ ഇനി ഇല്ല

കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ വിക്ടോറിയയിലെ വീടുകളിൽ ​ഗ്യാസ് അടുപ്പുകൾ ഇനി ഇല്ല

സിഡ്നി: കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ വീടുകളിൽ ​ഗ്യാസ് അടുപ്പുകൾ ഇനി ഇല്ല. വിക്ടോറിയയിൽ നിർമിക്കുന്ന പുതിയ വീടുകളിലും സർക്കാർ കെട്ടിടങ്ങളിലും അടുത്ത വർഷം മുതൽ ഗ്യാസ് കണക്ഷനുകൾ നിരോധിക്കും. പ്രഖ്യാപനത്തിന് പരിസ്ഥിതി ഗ്രൂപ്പുകളും പ്രോപ്പർട്ടി, കൺസ്ട്രക്ഷൻ മേഖലകളും പിന്തുണ നൽകി. എന്നാൽ ഈ മാറ്റം വൈദ്യുതിയുടെ ഉയർന്ന ആവശ്യം മൂലം ഗാർഹിക ഊർജ്ജ ബില്ലുകൾ വർദ്ധിപ്പിക്കുമെന്നാണ് പ്രതിപക്ഷ പക്ഷം.

വിക്ടോറിയൻ സർക്കാർ 2045 ഓടെ സംസ്ഥാനത്ത് മലിനീകരണം കുറക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാന ഊർജ്ജ പരിഷ്കരണം പ്രഖ്യാപിച്ചത്. ഈ മാറ്റം കുടുംബങ്ങൾക്ക് ​ഗുണം ചെയ്യും. അവരുടെ വാർഷിക ഊർജ്ജ ബില്ലിൽ 1,000 ഡോളർ അല്ലെങ്കിൽ സോളാർ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ 2,200 ഡോളർ വരെ ലാഭിക്കാമെന്ന് സർക്കാർ കണക്കുകൂട്ടൽ. ജനുവരി ഒന്ന് മുതൽ പ്ലാനിംഗ് പെർമിറ്റ് ആവശ്യമുള്ള പുതിയ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്കും സ്‌കൂളുകൾക്കും ആശുപത്രികൾക്കും ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളും വൈദ്യുതി ഉപയോഗിച്ച് മാത്രമേ പ്രവർത്തിക്കൂ.

പുതിയ വീട്ടുടമസ്ഥന് അവരുടെ ഊർജ്ജ ബില്ലുകൾ ലാഭിക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് സംസ്ഥാന ഊർജ മന്ത്രി ലില്ലി ഡി അംബ്രോസിയോ പറഞ്ഞു. ഗ്യാസ് വിലയേറിയതും മലിനമാക്കുന്നതുമായ ഫോസിൽ ഇന്ധനമാണെന്ന് എൻവയോൺമെന്റ് വിക്ടോറിയയുടെ ചീഫ് എക്സിക്യൂട്ടീവ് ജോനോ ലാ നൗസ് പറഞ്ഞു. പുനരുപയോഗിക്കാവുന്ന വൈദ്യുതി വിലകുറയുമ്പോൾ ഗ്യാസ് വില ഉയരും എന്നതാണ് ദീർഘകാല പ്രവണത. പഴയകാലത്തെ ഊർജ്ജ സ്രോതസ്സുമായി പുതിയ വീടുകളെ ബന്ധിപ്പിക്കുന്നതിൽ അർത്ഥമില്ല.

പ്രോപ്പർട്ടി കൗൺസിലും മാസ്റ്റർ ബിൽഡേഴ്സും മാറ്റത്തെ സ്വാഗതം ചെയ്തു

പുതിയ തീരുമാനത്തെ പ്രോപ്പർട്ടി കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ പിന്തുണച്ചു. ഗ്യാസ് കണക്ഷനുകളുടെ നിരോധനം സീറോ-കാർബൺ-റെഡി ബിൽഡിംഗുകളിലേക്ക് നീങ്ങുന്നത് വ്യവസായത്തിന് ​ഗുണം ചെയ്യുമെന്ന് ദേശീയ നയ ഡയറക്ടർ ഫ്രാങ്കി മസ്‌കോവിച്ച് പറഞ്ഞു. ഗ്യാസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓരോ പുതിയ കെട്ടിടവും ഭാവിയിൽ പുനർനിർമ്മാണം നടത്തേണ്ടതുണ്ട്. അതിനാൽ പുതിയ ഗ്യാസ് നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിലെ നിക്ഷേപം ഒഴിവാക്കാനും ഊർജ ബില്ലുകൾ കുറയ്ക്കാനും വിക്ടോറിയക്കാർക്ക് വൃത്തിയുള്ളതും ആരോഗ്യകരവുമായ വീടുകൾ നൽകാനും വിക്ടോറിയൻ സർക്കാരിന്റെ ഈ നീക്കത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

സംസ്ഥാനത്തിന്റെ നിർമ്മാണ വ്യവസായത്തിന് സുസ്ഥിരമായ ഭാവിയിലേക്കുള്ള പാത സൃഷ്ടിക്കാൻ നിരോധനം സഹായിക്കുമെന്ന് മാസ്റ്റേഴ്സ് ബിൽഡേഴ്സ് അസോസിയേഷൻ വിക്ടോറിയയുടെ ചീഫ് എക്സിക്യൂട്ടീവ് മൈക്കിള ലിഹോ പറഞ്ഞു.

ഈ മാറ്റങ്ങൾ ഇൻഡോർ വായു മലിനീകരണം കുറയ്ക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സഹായിക്കുകയും ചെയ്യുമെന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സ് പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാർഗമാണ് പരിഷ്‌കരണമെന്ന് ആർഎസിജിപിയുടെ കോ-ഡെപ്യൂട്ടി ചെയർ ഡോ.ആദിൽ അസീസ് പറഞ്ഞു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.