യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വർദ്ധനവ്

യുഎഇയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വർദ്ധനവ്

ദുബായ്: രാജ്യത്തെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം. കണക്കുകള്‍ അനുസരിച്ച് 80,000 സ്വദേശികളാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നത്. സ്വകാര്യ തൊഴില്‍ മേഖലകളില്‍ കൂടുതല്‍ ജോലിഅവസരങ്ങള്‍ ഒരുക്കുന്നതിന് സർക്കാർ എടുത്ത നടപടികള്‍ ഫലം കണ്ടുവെന്നാണ് മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

2018 നേക്കാള്‍ മൂന്നിരട്ടി വർദ്ധനവാണ് 2023 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ല്‍ നടപ്പിലാക്കിയ സ്വദേശി വല്‍ക്കരണ നടപടികള്‍ എമിറാത്തികളുടെ തൊഴില്‍ ശേഷി ഊർജ്ജിതപ്പെടുത്തി. 2021ൽ 29,810 ​പേ​രാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 2022 ല്‍ ഇത് 50228 ആയി ഉയർന്നു.നിലവില്‍ 17,000 ത്തോളം സ്വകാര്യകമ്പനികള്‍ എമിറാത്തികളെ നിയമിച്ചിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് 57 ശതമാനമാണ് വർദ്ധനവ്.
വിവിധ എമിറേറ്റുകളുടെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ദുബായിലാണ് സ്വദേശി വല്‍ക്കരണ തോത് ഏറ്റവും ഉയർന്നുനില്‍ക്കുന്നത്.

47.4 ശതമാനം എമിറാത്തികളാണ് ദുബായില്‍ ജോലി ചെയ്യുന്നത്. അബുദബിയില്‍ 38.6 പേരും ജോലി ചെയ്യുന്നു. ഷാർജയില്‍ 7.1 ശതമാനവും അജ്മാനില്‍ 2.5 ശതമാനവും റാസല്‍ഖൈമയില്‍ 2 ശതമാനവും ഫുജൈറയില്‍ 1.7 ശതമാനവുമാണ് സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികള്‍. ഉമ്മുല്‍ ഖുവൈനിലാണ് ഏറ്റവും കുറവ് 0.7 ശതമാനം. വ്യാപാരസേവനങ്ങള്‍, ഭ​ര​ണ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ, വ്യാ​പാ​ര-​അ​റ്റ​കു​റ്റ​പ്പ​ണി സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട-​മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, നി​ർ​മാ​ണം, സി​വി​ൽ എ​ൻ​ജി​നീ​യ​റിംഗ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്.

സ്വദേശിവല്‍ക്കരണം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി 20 ജീവനക്കാരുളള സ്വകാര്യകമ്പനികളിലും സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ പുതിയ നിർദ്ദേശം. 20 മുതല്‍ 49 വരെ ജീവനക്കാരുളള കമ്പനികളില്‍ 2024 മുതല്‍ വർഷത്തില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നതാണ് നിർദ്ദേശം. 50 ലധികം ജീവനക്കാരുളള കമ്പനികളില്‍ നിശ്ചിത അനുപാതത്തില്‍ നടപ്പിലാക്കിയ ശേഷമാണ് കൂടുതല്‍ ചെറുകിട കമ്പനികളിലേക്ക് സ്വദേശിവല്‍ക്കരണം വിപുലീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.