ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍  ഇന്ന് പ്രധാനമന്ത്രിയെ കാണും

ന്യൂഡല്‍ഹി: മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കുന്നതിന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. മിസോറം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയും ഒപ്പമുണ്ടാകും.

അടുത്ത ദിവസം യാക്കോബായ പ്രതിനിധികളും മോഡിയെ കാണും. ജനുവരി ആദ്യവാരം കത്തോലിക്കാ സഭക്കാര്‍ക്കും പ്രധാനമന്ത്രി സമയമനുവദിച്ചിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധാനം ചെയ്ത് സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.