ദുബായ്: പൊതുഗതാഗത സംവിധാനങ്ങളില്‍ ഉപയോഗിക്കുന്ന നോല്‍ കാർഡ് നോല്‍ പേ ആപ്പ് വഴി എപ്പോള്‍ വേണമെങ്കിലും റീചാർജ്ജ് ചെയ്യാനും വ്യക്തിഗതമാക്കാനും സൗകര്യമൊരുക്കി നവീകരിച്ചു. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
നാല് സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നോല്‍ ആപ്പ് നവീകരിച്ചതെന്ന് ആർടിഎ അറിയിച്ചു. ആപ്പിലൂടെ നോല്‍ കാർഡ് എപ്പോള്‍ എവിടെ വച്ചും റീചാർജ്ജ് ചെയ്യാം.
നോല്‍ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ആർടിഎ അക്കൗണ്ട് അവരുടെ ഡിജിറ്റൽ ഐഡി അക്കൗണ്ടുമായി ലിങ്ക് ചെയ്ത് വ്യക്തിഗതമാക്കാം.
പുതിയ നോല്‍കാർഡുകള്‍ക്ക് അപേക്ഷിക്കാനും പുതുക്കാനും ആപ്പുവഴി സാധിക്കും.
നോല്‍ കാർഡില്‍ ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനുളള സൗകര്യവുമുണ്ട്.
ആന്‍ഡ്രോയിഡ്, ആപ്പിള്‍, ഹുവായ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലെല്ലാം നോല്‍ ആപ് ലഭ്യമാണ്. നാല് തരത്തിലുളള നോല്‍ കാർഡുകളാണ് ആർടിഎ നല്‍കുന്നത്. ഗോള്‍ഡ് കാർഡ്, സില്‍വർ കാർഡ്, പേർസണല്‍ കാർഡ്,റെഡ് ടിക്കറ്റ്. വിദ്യാർത്ഥികള്‍ക്കും മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രത്യേകം നോല്‍ കാർഡുകള്‍ ലഭ്യമാണ്. മെട്രോ,ബസ്,ട്രാം ഉള്‍പ്പടെയുളള ഗതാഗത സൗകര്യങ്ങളില്‍ യാത്ര ചെയ്യുന്നതിന് നോല്‍ ആവശ്യമാണ്. വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലും പൊതുപാർക്കുകളിലും പാർക്കിംഗിനും വിവിധ ഷോപ്പുകളിലും നോല്‍ കാർഡ് ഉപയോഗിച്ച് പെയ്മെന്‍റ് നടത്താവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.