ഏമി ബാരെറ്റ് ; ഡൊണാൾഡ് ട്രംപിന്റെ തുറുപ്പുചീട്ടോ ?

ഏമി ബാരെറ്റ് ; ഡൊണാൾഡ് ട്രംപിന്റെ തുറുപ്പുചീട്ടോ ?

ചിക്കാഗോ : പ്രസിഡന്റ് ട്രംപിന്റെ സുപ്രീം കോടതി നോമിനി, ജഡ്ജി ഏമി കോണി ബാരറ്റ് ചിക്കാഗോയിലെ ഏഴാമത് യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീലിലെ ജഡ്ജിയാണ്. 2018 ൽ ജസ്റ്റിസ് ആന്റണി കെന്നഡി കോടതിയിൽ നിന്ന് വിരമിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് ബാരറ്റിനെ മറികടന്ന് അന്നത്തെ ജഡ്ജി ബ്രെറ്റ് കാവനോഗിന് അനുമതി നൽകി. ജഡ്ജി വിരമിക്കുകയോ മരിക്കുകയോ ചെയ്താൽ റൂത്ത് ബദർ ജിൻസ്‌ബർഗിന്റെ സീറ്റിലേക്കു താൻ ഏമിയെ മാറ്റിവക്കുകയാണെന്നു ട്രംപ്, ബാരറ്റ് അനുകൂലികളോട് പറഞ്ഞിരുന്നു. 48 കാരിയായ ഏമി സുപ്രീം കോർട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി ആയിരിക്കും.

ലോ കോളേഡ്‌ജിൽ നിന്നും പഠിച്ചിറങ്ങിയിട്ടു , വളരെ കുറച്ചു കാലം മാത്രമെ ഒരു വക്കീൽ ആയി ജോലി നോക്കിയുള്ളൂ. അതിനുശേഷം 15 വർഷം  ഇന്ത്യാനയിലെ സൗത്ത് ബെൻഡിലുള്ള  നോട്ര ഡാം ലോ കോളേജിൽ പഠിപ്പിച്ചു. ഏമി ഫെഡറൽ ജഡ്ജ് ആയിട്ടു 3 വർഷം മാത്രമേ ആയിട്ടുള്ളു.  

ആരോഗ്യ സംരക്ഷണത്തിനും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട അവകാശങ്ങൾക്കും, കാമ്പസിലെ തോക്കുകളുടെ ഉപയോഗവും ലൈംഗികാതിക്രമങ്ങളും അവരുടെ വിഷയങ്ങൾ ആവും . “വല്ലാത്ത ഒരു ആശയസംഹിത നിങ്ങളുടെ ഉള്ളിൽ ശക്തമായി ജീവിക്കുന്നു അത് ആശങ്കാജനകമാണ്,” കാലിഫോർണിയ ഡെമോക്രാറ്റിക്‌ സെനറ്റർ ഡയൻ ഫെയ്ൻ‌സ്റ്റൈൻ നോമിനിയോട് പറഞ്ഞു. ബാരറ്റ് ഇങ്ങനെ പ്രതികരിച്ചു, "ഞാൻ എന്റെ കത്തോലിക്കാ വിശ്വാസത്തെ ഗൗരവമായി കാണുന്നു എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അത്  ശരിയാണ്. എന്നാൽ , ഒരു ജഡ്ജിയെന്ന നിലയിൽ എന്റെ ചുമതലകൾ നിറവേറ്റുന്നതിൽ എന്റെ വ്യക്തിപരമായ സഭാ ബന്ധമോ മതവിശ്വാസമോ ബാധിക്കില്ലെന്ന് ഞാൻ ഊന്നിപ്പറയുന്നു" . 

വിവാഹിതയും 7 മക്കളുടെ അമ്മയുമാണ് ഏമി . അതിൽ 2 പേരെ ദത്തെടുത്തതാണ് .  ഇപ്പോൾ 48 വയസ്സുള്ള ജഡ്ജി ബാരറ്റിനെ 2017 മെയ് മാസത്തിൽ ഏഴാമത്തെ യുഎസ് സർക്യൂട്ട് കോടതി അപ്പീലിലേക്ക് ട്രംപ് നാമനിർദ്ദേശം ചെയ്യുകയും 55-43 വോട്ടിൽ സെനറ്റ് സ്ഥിരീകരിക്കുകയും ചെയ്തു.കോടതിയിലെ ലിബറൽ വിഭാഗത്തിന്റെ നേതാവായിരുന്നു സെപ്റ്റംബർ 18 ന് അന്തരിച്ച ജിൻസ്ബർഗ്.  



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.