വാഷിംഗ്ടൺ ഡി സി: തലമുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവർണറും മന്ത്രിയും ലോകസഭാഗവുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.  അദ്ദേഹത്തിന് ഫൊക്കാനയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. ഫൊക്കാനയുടെ  ചാരിറ്റി പ്രവർത്തങ്ങൾ അദ്ദേഹം ഏകോപിപ്പിച്ച് നടത്തിയിരുന്നു. രണ്ടു മാസങ്ങൾക്ക് മുൻപ് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനും സെക്രട്ടറി ഡോ.കലാ ഷഹിയും ഫൊക്കാന നേതാവ് തോമസ് തോമസും വക്കം പുരുഷോത്തമനെ സന്ദർശിച്ചു രോഗവിവരങ്ങൾ അന്വേഷിച്ചിരുന്നു.
ഫൊക്കാനയ്ക്കു വേണ്ടി  പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ തിരുവനന്തപുരത്ത് കുമാരപുരത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി  അന്തിമ ഉപചാരം അർപ്പിച്ചു. 
വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നതായും ഫൊക്കാന ഭാരവാഹികളായ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷർ ബിജു ജോൺ എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, അഡീഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ ജോയിന്റ് ട്രഷർ ഡോ. മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.