ഹരിയാന സംഘര്‍ഷം: ആരാധനാലയങ്ങളുടെ സുരക്ഷകൂട്ടും; യുപിയിലും ഡല്‍ഹിയിലും അതീവ ജാഗ്രത

 ഹരിയാന സംഘര്‍ഷം: ആരാധനാലയങ്ങളുടെ സുരക്ഷകൂട്ടും; യുപിയിലും ഡല്‍ഹിയിലും അതീവ ജാഗ്രത

ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജാഗ്രതാ നിര്‍ദേശം. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സംഘര്‍ഷത്തിന്റെ അലയൊലികള്‍ ഉണ്ടാകാമെന്ന കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ഈ ജില്ലകളില്‍ ആരാധാനലായങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

കൂടാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കലാപം നേരിടുന്നതിനുള്ള സന്നാഹങ്ങള്‍ പൊലീസ് തയ്യാറാക്കി നിര്‍ത്തണം. സാമുദായിക ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന അറിയിപ്പുകള്‍ ആരാധനാലയങ്ങള്‍ വഴി നല്‍കാനും സന്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സാമൂഹിക മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ഗുഡ്ഗാവ് എ.സി.പി വരുണ്‍ ദഹിയ അറിയിച്ചു.

അതേസമയം സ്‌കൂളുകളും കോളജുകളും മറ്റ് തൊഴിലിടങ്ങളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗത നിയന്ത്രണങ്ങളില്ലെന്നും ഇന്റര്‍നെറ്റ് സേവനം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസ് പരാജയമാണെന്ന ചൂണ്ടിക്കാട്ടുന്ന വിവരങ്ങളും പുറത്തുവന്നു. തിങ്കളാഴ്ച നൂഹില്‍ സംഘര്‍ഷം ഉണ്ടാവുന്നതിനും രണ്ട് ദിവസം മുമ്പേ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണികള്‍ ഉയര്‍ന്നിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വീഡിയോ പ്രചരിക്കുന്നത് തടയാനോ, സംഘര്‍ഷ സാധ്യത പ്രവചിക്കാനോ പൊലീസ് സൈബര്‍ വിഭാഗങ്ങള്‍ക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.