വാഷിങ്ടണ്‍: 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കേസ്. രാജ്യത്തിനെതിരെ ഗൂഢാലോചന, സാക്ഷിയെ തിരുത്തല്‍, പൗരന്മാരുടെ അവകാശങ്ങള്‍ക്ക് എതിരായ ഗൂഢാലോചന തുടങ്ങി കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
2021 ജനുവരി ആറിന് അമേരിക്കന്‍ ക്യാപിറ്റലില്‍ നടന്ന കലാപത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്.
തിരഞ്ഞെടുപ്പിലെ പരാജയം അട്ടിമറിക്കാന്‍ ട്രംപിനൊപ്പം ആറ് സഹ-ഗൂഢാലോചനക്കാരും പങ്കാളികളാണെന്നാണ് കുറ്റപത്രത്തില്‍ വിവരിച്ചിട്ടുണ്ട്. ട്രംപിന്റെ വിശ്വസ്തര്‍ അക്രമാസക്തമായി കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കോണ്‍ഗ്രസിന്റെ ഇലക്ടറല്‍ വോട്ടുകളുടെ എണ്ണല്‍ തടസപ്പെടുത്തുകയും ചെയ്തിരുന്നു. പരമാവധി 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
വ്യാഴാഴ്ച വാഷിങ്ടണിലെ ഫെഡറല്‍ കോടതിയില്‍ ട്രംപ് ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്. ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമ നിയമിച്ച ജില്ലാ ജഡ്ജി തന്യ ചുട്കനെയാണ് കേസ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങള്‍ നടന്നത് അധികാരത്തില്‍ തുടരാനുള്ള ട്രംപിന്റെ അതിയായ ആഗ്രഹം കൊണ്ടാണെന്നാണ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.