ജ്ഞാന്‍ വാപി: സര്‍വെ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി

ജ്ഞാന്‍ വാപി: സര്‍വെ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി

ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ അനുമതി. നീതി നടപ്പിലാക്കാന്‍ സര്‍വ്വേ അനിവാര്യമെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് പ്രീതിന്‍കര്‍ ദിവാകറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മസ്ജിദ് സമുച്ചയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ സര്‍വേയെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി നടത്തിയത്. ഒപ്പം സര്‍വെ നടത്താന്‍ അനുമതി നല്‍കിയ വാരണാസി സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവക്കുകയും ചെയ്തു.

ജുലൈ 21 നാണ് സര്‍വെ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിധിയോടെ പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വെ പുനരാംരംഭിക്കും. സെഷന്‍സ് കോടതിയുടെ ഉത്തരവ് അനുസരിച്ച് പള്ളിയില്‍ പരിശോധന നടത്താന്‍ എഎസ്ഐയുടെ പ്രത്യേക സംഘം വാരാണാസിയിലെത്തിയിരുന്നു. എന്നാല്‍ പരിശോധന ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തതൊടെയാണ് പരിശോധന നിര്‍ത്തിവെച്ചത്. ജ്ഞാന്‍വാപിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം നിര്‍മിച്ചതെന്ന് കണ്ടെത്താനായാണ് പുരാവസ്തു വകുപ്പിന്റെ പരിശോധന. .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.