ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം കേരളത്തില്‍ മാതൃകയാക്കണമെന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. ഒറ്റക്കെട്ടായ പ്രവര്‍ത്തനവും അജണ്ടയില്‍ ഊന്നിയുള്ള നീക്കവുമാണ് വിജയം നേടാന്‍ സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി നിര്‍ദേശം മുന്നോട്ടു വച്ചത്. കര്‍ണാടകയില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് വന്‍ വിജയം നേടിയത്.
അതേസമയം മണിപ്പൂരിലെ സാഹചര്യം അടക്കം വിശദീകരിച്ച് വാര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തോട് ജാഗ്രത പുലര്‍ത്തി വേണം നേതാക്കള്‍ ഇടപെടാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് കേന്ദ്രമനേതൃത്വം സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നേതാക്കളുമായി സംസാരിച്ചു. എകെ ആന്റണിയും ചികിത്സയിലായതിനാല്‍ രമേശ് ചെന്നിത്തലയും ഓണ്‍ലൈനായാണ് പങ്കെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.