ഐ.എസ് തലവന്‍ ഹുസൈനി അല്‍-ഖുറേഷി കൊല്ലപ്പെട്ടു; ഹാഷിമി അല്‍-ഖുറേഷി പുതിയ നേതാവ്

ഐ.എസ് തലവന്‍ ഹുസൈനി അല്‍-ഖുറേഷി കൊല്ലപ്പെട്ടു; ഹാഷിമി അല്‍-ഖുറേഷി പുതിയ നേതാവ്

ഡമാസ്‌കസ്: ഇസ്ലാമിക ഭീകര സംഘടനയായ ഐ.എസിന്റെ തലവന്‍ അബു അല്‍- ഹുസൈന്‍ അല്‍- ഹുസൈനി അല്‍- ഖുറേഷി കൊല്ലപ്പെട്ടു.

വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ഇദ്ലിബ് പ്രവിശ്യയില്‍ പ്രാദേശിക സായുധ ഗ്രൂപ്പായ ഹായത്ത് താഹ്രീര്‍ അല്‍- ഷാമുമായുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു മരണം. ഐ.എസ് വക്താവ് ടെലിഗ്രാമിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാണ് കൊല്ലപ്പെട്ടതെന്ന് സംബന്ധിച്ച് വ്യക്തതയില്ല.

ഹുസൈനി അല്‍- ഖുറേഷിയെ സിറിയയില്‍ വച്ച് തുര്‍ക്കി ഇന്റലിജന്‍സ് സേന ഏപ്രിലില്‍ വധിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ അവകാശപ്പെട്ടിരുന്നു.

മരണ വാര്‍ത്തയ്ക്ക് പിന്നാലെ പുതിയ തലവന്റെ പേരും ഭീകര സംഘടന പുറത്തുവിട്ടു. 'അബു ഹഫ്‌സ് അല്‍-ഹാഷിമി അല്‍-ഖുറേഷി ആണ് പുതിയ തലവന്‍. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അഞ്ചാമത്തെ തലവനാണ് ഇയാള്‍.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഐ.എസിന്റെ മൂന്നാമത്തെ തലവന്‍ അബു അല്‍-ഹസന്‍ അല്‍-ഹാഷിമി അല്‍-ഖുറേഷി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഹുസൈനി അല്‍ - ഖുറേഷി നേതൃത്വത്തിലെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.