സൗദി: സൗദി അറേബ്യയിലേക്കുളള യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. കര, വ്യോമ, കടല്‍ മാർഗങ്ങളിലൂടെയുളള യാത്രകള്‍ക്ക് വിലക്ക് ബാധകമാണ്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഡിസംബർ 20 നാണ് സൗദി യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
ഒരാഴ്ചത്തേക്കായിരുന്നു പ്രഖ്യാപനമെങ്കിലും വിലക്ക് നീട്ടുമെന്നുളള സൂചന അന്നുതന്നെ സൗദി ആഭ്യന്ത്രരമന്ത്രാലയം നല്‍കിയിരുന്നു. അതിനിടെ ഞായറാഴ്ച മുതല്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.