ഇപ്പൊ ചിരിപ്പിക്കാം, റെഡി വണ്‍ ടു ത്രീ, ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ചേർത്ത് പിടിച്ച് ചിരിപ്പിച്ച് ദുബായ് കിരീടാവകാശി

ഇപ്പൊ ചിരിപ്പിക്കാം, റെഡി വണ്‍ ടു ത്രീ, ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ചേർത്ത് പിടിച്ച് ചിരിപ്പിച്ച് ദുബായ് കിരീടാവകാശി

ദുബായ്: അപ്രതീക്ഷിതമായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കണ്ടുമുട്ടിയപ്പോള്‍ ഒരുമിച്ചൊരു ഫോട്ടോയെടുക്കണമെന്നാണ് മിസ്ന ആഗ്രഹിച്ചത്. ലണ്ടനിലെ റോഡരികില്‍ വച്ചാണ് മിസ്ന ഷെയ്ഖ് ഹംദാനെ കണ്ടുമുട്ടുന്നത്. ഫോട്ടോയെടുക്കാന്‍ സമ്മതിച്ച് ഹംദാന്‍ ചേർത്തുനിർത്തിയപ്പോള്‍ മിസ്നയ്ക്ക് സന്തോഷമടക്കാനായില്ല.

പക്ഷെ അത് പ്രകടമായത് കണ്ണീരിലൂടെയാണെന്ന് മാത്രം. എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാനോ ഫോട്ടോയ്ക്ക് പുഞ്ചിരിച്ചുകൊണ്ട് പോസ് ചെയ്യാനോ മിസ്നയ്ക്ക് കഴിഞ്ഞില്ല. ഫോട്ടോയെടുക്കുന്നയാളോട് ഞാനിപ്പോള്‍ ചിരിപ്പിക്കാമെന്ന് പറഞ്ഞ് ഹംദാന്‍ മിസ്നയുടെ മുഖത്തിന് നേരെ കൈപിടിച്ച് അറബിയില്‍ ഒന്ന്,രണ്ട്,മൂന്ന് എന്ന് പറയുന്നു. ഇതോടെ മിസ്നയുടെ മുഖത്തെ കരച്ചില്‍ മാറി ചിരി നിറഞ്ഞു.

അപ്രതീക്ഷിത കണ്ടുമുട്ടലിന്‍റെയും കണ്ണീർചിരിയുടേയും വീഡിയോ നിമിഷനേരം കൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വേനല്‍ അവധി ആഘോഷിക്കാനായാണ് ഷെയ്ഖ് ഹംദാന്‍ ലണ്ടനില്‍ എത്തിയത്. ഹംദാന്‍റെ പിതാവും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ലണ്ടനിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.