സമുദ്രാതിര്‍ത്തി ലംഘിച്ചു; ഇറാന്‍ അറസ്റ്റ് ചെയ്ത മലയാളികള്‍ ഉള്‍പ്പടെ എട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം

സമുദ്രാതിര്‍ത്തി ലംഘിച്ചു; ഇറാന്‍ അറസ്റ്റ് ചെയ്ത മലയാളികള്‍ ഉള്‍പ്പടെ എട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം

അജ്മാന്‍: സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിന് ഇറാന്‍ അറസ്റ്റ് ചെയ്ത ഏഴ് മലയാളികള്‍ ഉള്‍പ്പടെ എട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം. കഴിഞ്ഞ ജൂണിലാണ് അജ്മാനില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ അതിര്‍ത്തി ലംഘനം ആരോപിച്ച് ഇറാന്‍ അറസ്റ്റ് ചെയ്തത്.

മത്സ്യത്തൊഴിലാളികളില്‍ അഞ്ച് പേര്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളും രണ്ട് പേര്‍ കൊല്ലം പറവൂര്‍ സ്വദേശികളുമാണ്. മോചിപ്പിക്കപ്പെട്ട വിവരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഇടപെടുകയും ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് മോചനം സാധ്യമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.