നാറ്റോ അം​ഗത്വം തടയാൻ ഖുറാൻ കത്തിച്ചെന്ന വ്യാജ വാർത്ത റഷ്യ പ്രചരിപ്പിക്കുന്നതായി സ്വീഡൻ

നാറ്റോ അം​ഗത്വം തടയാൻ ഖുറാൻ കത്തിച്ചെന്ന വ്യാജ വാർത്ത റഷ്യ പ്രചരിപ്പിക്കുന്നതായി സ്വീഡൻ

സ്റ്റോക്ക്‌ഹോം: നാറ്റോ അം​ഗത്വം തടയാൻ ഖുറാൻ കത്തിച്ചെന്ന വ്യാജ വാർത്ത റഷ്യ പ്രചരിപ്പിക്കുന്നതായി സ്വീഡൻ. നാറ്റോ അംഗത്വത്തിനായി തുർക്കിയുടെയും ഹംഗറിയുടെയും അംഗീകാരത്തിനായി കാത്തിരിക്കുകയാണ് സ്വീഡൻ.സ്വീഡിഷ് സർക്കാർ ഖുറാൻ കത്തിക്കുന്നതിനെ പിന്തുണച്ചുവെന്ന തെറ്റായ അവകാശവാദം ഉന്നയിച്ച് റഷ്യൻ ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ ആർടിയും സ്പുട്‌നിക്കും അറബിയിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായി പ്രതിരോധ മന്ത്രാലയ ഏജൻസി അറിയിച്ചു. ജൂൺ അവസാനം മുതൽ, അറബിയിലും മറ്റ് ഭാഷകളിലുമായി സമാനമായ ഒരു ദശലക്ഷത്തോളം പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇറാഖി പൗരന്മാരായ സൽവാൻ മോമിക, സൽവാൻ നജെം എന്നിവർ പാർലമെന്റിന് പുറത്ത് ഖുർആൻ കത്തിച്ചിരുന്നു. ഇത് പ്രകോപനത്തിന് കാരണമാവുകയും സ്വീഡനും ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. തെറ്റായ വിവരണങ്ങൾ പ്രചരിപ്പിക്കുന്നവരിൽ സംസ്ഥാനങ്ങളും ഇസ്ലാമിക തീവ്രവാദികളും ഉണ്ടെന്ന് സൈക്കോളജിക്കൽ ഡിഫൻസ് ഏജൻസിയുടെ വക്താവ് മൈക്കൽ ഓസ്റ്റ്ലണ്ട് പറഞ്ഞു.

സ്വീഡൻ ഖുറാൻ കത്തിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും സ്വീഡൻ ഒരു ഇസ്‌ലാമോഫോബിക് രാജ്യമാണെന്നും ഇസ്‌ലാമിനെതിരെ ശത്രുത പുലർത്തുന്നുവെന്നുമുള്ള വിവരണങ്ങൾ അവർ ആവർത്തിക്കുന്നു. സ്വീഡനെ മോശമാക്കാനും നാറ്റോയിൽ ചേരുന്നത് പ്രയാസകരമാക്കാനുമാണ് റഷ്യ ഇത്തരം പ്രവൃത്തികൾ നടത്തുന്നത്. ആർടി, സ്പുട്‌നിക്ക് എന്നീ ചാനലുകൾ അറബിയിൽ ഞങ്ങൾക്കെതിരെ ധാരളം ലേഖനങ്ങളെഴുതി. അവ സർക്കാർ നടത്തുന്ന ചാനലുകൾ ആയതിനാൽ റഷ്യൻ സർക്കാർ അറിഞ്ഞുകൊണ്ടാണ് ആ ലേഖനങ്ങൾ.തെറ്റായ വിവരങ്ങൾ നിരന്തരമായി പുറത്തുവരുന്നത് ആളുകൾ അതി വിശ്വസിക്കാനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പുറത്തുനിന്നുള്ളവർ രാജ്യത്തെ ഉപയോഗിക്കുന്നുവെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു. റഷ്യയുടെ യുക്രെയിൻ ആക്രമണത്തിന് പിന്നാലെ സ്വീഡനും ഫിൻലന്റും നാറ്റോയിൽ ചേരാൻ ശ്രമം ആരംഭിച്ചു. നാറ്റോയിലെ രണ്ടാമത് വലിയ സൈനിക ശക്തി തുർക്കിയാണ്. സ്വീഡന്റെ ഇപ്പോഴത്തെ നടപടി ഇതുകൊണ്ടുതന്നെ നാറ്റോ പ്രവേശനത്തിന് പ്രതിസന്ധി സൃഷ്‌ടിക്കും.

സ്‌റ്റോക്‌ഹോമിലെ തുർക്കിഷ് എംബസിയുടെ മുന്നിൽ ഈ വർഷമാദ്യം ഒരു പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധത്തിലും ഖുറാൻ കത്തിച്ചിരുന്നു. തുടർന്ന് പ്രതികാരമെന്നവണ്ണം തുർക്കിയിലെ അംഗാറയിലെ സ്വീഡിഷ് എംബസിയിൽ സ്ഥാപിച്ച സ്വീഡിഷ് ദേശീയപതാക പ്രതിഷേധക്കാർ കത്തിച്ച് പ്രതിഷേധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.