തൃശൂര്‍: മണിപ്പൂരില്‍ നടക്കുന്നത് വംശീയ ഉന്മൂലനമെന്ന് പ്രശസ്ത സാഹിത്യകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ്. സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്നു.
മണിപ്പൂരില്‍, ഹരിയാനയില്‍ കലാപത്തീ അടുത്തടുത്ത് വരികയാണന്ന് അരുന്ധതി റോയ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
കാല്‍ നൂറ്റാണ്ട് മുന്‍പ് എഴുതിത്തുടങ്ങിയ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ തീയായി മാറി. രാജ്യത്ത് കലാപം പടരുമ്പോള്‍ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
അതേസമയം മണിപ്പൂരില്‍ അക്രമം തുടരുകയാണ്. ഇന്നലെ ആറ് പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും വാഹനങ്ങളും അഗനിക്കിരയായി. അക്രമം നിയന്ത്രണ വിധേയമാക്കാന്‍ പത്ത് ബറ്റാലിയന്‍ കേന്ദ്ര സേനയെക്കൂടി മണിപ്പൂരിലേക്ക് അയച്ചു. അക്രമങ്ങള്‍ തുടരുന്നതിനാല്‍ ഇംഫാലില്‍ കര്‍ഫ്യൂ നീട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.