വിരാട് കോഹ്‌ലി:ഐസിസിയുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരം

വിരാട് കോഹ്‌ലി:ഐസിസിയുടെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരം

ന്യൂഡൽഹി: ഐസിസിയുടെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമെന്ന അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. 'തന്റെ പത്ത് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് തനിക്ക് അവാര്‍ഡ് ലഭിച്ചതെന്ന്' വിരാട് കോഹ്‌ലി. ഇന്നാണ് ഈ ദശകത്തിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലിയെ ഐസിസി തിരഞ്ഞെടുത്തത്.

'2011ലെ ലോകകപ്പ് ജയവും 2013ലെ ചാമ്പ്യൻസ് ലീഗ് കിരീടവും 2018ല്‍ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ജയിച്ചതും തനിക്ക് ഏറ്റവും പ്രിയപെട്ടതാണെന്നും എന്നാല്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ഓരോ മത്സരവും തനിക്ക് വളരെയധികം പ്രധാനപെട്ടതായിരുന്നെന്നും' ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ വിരാട് കോഹ്‌ലി 20396 റണ്‍സുകളും നേടിയിട്ടുണ്ട്. മറ്റൊരു ക്രിക്കറ്റ് താരവും ഈ കാലയളവില്‍ ഇത്ര റണ്‍സ് സ്വന്തമാക്കിയിട്ടില്ല. 'ഈ അവാര്‍ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഈ കലാഘട്ടത്തില്‍ ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ടെന്നും' വിരാട് കോഹ്‌ലി പറഞ്ഞു. ഒരു ടീമെന്ന നിലയില്‍ ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും വിരാട് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.