യുഎഇയില്‍ മഴയും കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ മഴയും കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദുബായ്: രാജ്യത്ത് വരും ദിവസങ്ങളിലും കാറ്റും മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളില്‍ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. പൊടിക്കാറ്റ് വീശും. കാഴ്ചപരിധി കുറയും. എന്നാല്‍ അബുദബിയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 45 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അന്തരീക്ഷ ഈർപ്പവും അനുഭവപ്പെടും.

അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും രാജ്യത്തെ പലയിടങ്ങളിലും നാശനഷ്ടമുണ്ടായി. വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ദുബായ് കരാമയിലടക്കം റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നാശനഷ്ടാവശിഷ്ടങ്ങള്‍ നീക്കി.

ഷാർജ റോളയിലും കടകളുടെ പേരുവച്ച ബോർഡുകളും കെട്ടിടങ്ങളിലെ ജനലുകളിലെ ഗ്ലാസുകളുമെല്ലാം ഇളകി താഴേക്ക് വീണു. ദുബായ് മുനിസിപ്പിലാറ്റിയില്‍ 100 അടിയന്തര കോളുകള്‍ ലഭിച്ചതായി അധികൃതർ പറഞ്ഞു. അടിയന്തരസാഹചര്യങ്ങളുണ്ടെങ്കില്‍ പ്രാഥമിക എമർജൻസി നമ്പറായ 800900-ലേയ്ക്ക് വിളിക്കാൻ ദുബായ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അതിനിടെ രാജ്യത്തെ പൊതുപാർക്കുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയാണെന്ന് ഞായറാഴ്ച വൈകുന്നേരം അധികൃതർ അറിയിച്ചു. രാത്രി കാല നീന്തല്‍ ബീച്ചുകളും അടച്ചിട്ടുണ്ട്. എത്ര ദിവസത്തേക്കാണ് അടച്ചിടുകയെന്ന് വ്യക്തമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.