ദുബായ് : പൗരന്മാരോട് ലെബനനിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന് ഓർമ്മിപ്പിച്ച് യുഎഇ. ലെബനനിലേക്ക് യാത്ര ചെയ്യുന്നത് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് യുഎഇ പൗരന്മാരെ ഓർമ്മിപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയത്തിന്‍റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ 0097180024 എന്ന നമ്പറിലേക്ക് വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
നേരത്തെ സൗദി അറേബ്യയും സമാനമായ നിർദ്ദേശം നല്‍കിയിരുന്നു. പൗരന്മാരോട് വേഗത്തില്‍ ലെബനന്‍ വിടാനും സായുധ ഏറ്റുമുട്ടലുകള്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലെബനനിലെ ഏതൊക്കെ പ്രദേശങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടതെന്ന് വെളളിയാഴ്ച നല്‍കിയ ട്വീറ്റില്‍ സൗദി മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ലെബനനിലെ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷ മുന്‍കരുതലുകള്‍ എടുക്കണമെന്നും ശനിയാഴ്ച കുവൈത്തും മുന്നറിയിപ്പ് നല്‍കിയിരുന്നു.ഒമാന്‍, ഖത്തർ, ബഹ്റൈന്‍ രാജ്യങ്ങളും പൗരന്മാർക്ക് ലെബനാന്‍ യാത്ര അരുതെന്ന നിർദ്ദേശം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.