ജയറാം ഒരു ചിത്രത്തില്‍ മീന്‍ വാങ്ങുന്നത് കാണാന്‍ നല്ല രസമാണ്. സാധാരണ അങ്ങനെ നോക്കി മത്സ്യം വാങ്ങുന്നത് സ്ത്രീകളാണെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍, ഈ ചിത്രത്തില്‍ അത്തരം ഒരുരംഗം ഉള്‍ക്കൊള്ളിച്ചത് ഒരു പക്ഷേ സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് കേടാവാത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം എന്ന കാര്യം മനസിലാക്കി നല്‍കാന്‍ ആയിരിക്കും.
മീന്‍ വാങ്ങുന്ന ഗൃഹനാഥനായ നായകന്‍ വാങ്ങാനുദ്ദേശിക്കുന്ന മീനിന്റെ ചെകിള പൊക്കി നോക്കും. സത്യത്തില്‍ നല്ല മീന്‍ നോത്തി വാങ്ങാനറിയാത്ത അയാള്‍ നല്ല മീന്‍ തന്നെ കച്ചവടക്കാരനില്‍ നിന്നും ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്ന തന്ത്രമാണത്.
മത്സ്യത്തിന്റെ രൂപം തന്നെയാണ് അതിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ പ്രധാന ഘടകം. ഫ്രഷ് മത്സ്യത്തിന്റെ മാംസം ഉറച്ചതും നനഞ്ഞതും മൃദുവായി അമര്‍ത്തുമ്പോള്‍ സ്പ്രിംഗ് ബാക്ക് ആക്ഷന്‍ തരുന്നതോ ആയിരിക്കും.
മീന്‍ വാങ്ങുമ്പോള്‍ കഴിവതും തെളിഞ്ഞതും തിളങ്ങുന്നതുമായ തൊലിയുള്ളതായാല്‍ നല്ലത്.
അതായത്, മങ്ങിയതോ നിറവ്യത്യാസമുള്ളതോ ആയ തൊലിയുള്ള മത്സ്യം കഴിവതും ഒഴിവാക്കുക. കാരണം ഇത് സമയം കഴിയുന്തോറും ഗുണനിലവാരം കൂറേക്കൂടി നഷ്ടപ്പെടാന്‍ കാരണമാകും.
മത്സ്യത്തിന്റെ കണ്ണുകള്‍ വ്യക്തവും വീര്‍ത്തതുമായിരിക്കണം. കുഴിഞ്ഞതോ മങ്ങിയതോ ആയ കണ്ണുകള്‍ ഉള്ള മത്സ്യം വാങ്ങരുത്. രൂക്ഷമായ ഗന്ധം ഉണ്ടെങ്കില്‍ അവ ചീത്തയായിരിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.