കൊച്ചി: സിദ്ദിഖ് സിനിമ ലോകത്ത് നിന്ന് അപ്രതീക്ഷതമായി വിട പറയുമ്പോള്‍ മലയാളത്തിന് നഷ്ടമാകുന്നത് ഹിറ്റ് മേക്കറുകളുടെ സംവിധായകനെ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സിദ്ദിഖ്. മലയാള സിനിമ ചരിത്രത്തിലെ ഹിറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ അതില്‍ സിദ്ദിഖിന്റെ പേര് മുന്നില്‍ തന്നെയുണ്ടാകും.
കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സിദ്ദിഖ് സംവിധായകന്‍ ഫാസിലിനെ പരിചയപ്പെട്ടതാണ് അദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് ഫാസിലിന്റെ സഹായിയായി സിനിമ ലോകത്തെത്തി. ഫാസിലിന്റെ സിനിമ കോളജില്‍ പയറ്റിത്തെളിഞ്ഞതോടെ ലാലിനൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്യാന്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് സിനിമ ലോകത്ത് പിറന്നത് വന്‍ ചിരി ഹിറ്റുകളായിരുന്നു.
റാംജിറാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, 2 ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളായിരുന്നു ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്തത്. 1993 ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു.
എന്നാല്‍ പിന്നീട് സിദ്ദിഖ് സംവിധാനം ചെയ്ത ചില ചിത്രങ്ങള്‍ ലാല്‍ നിര്‍മ്മിച്ചുകൊണ്ട് അവരുടെ ബന്ധം തുടര്‍ന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് ചിത്രം കിംഗ് ലയറിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. സിദ്ദിഖ് കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് ലാലായിരുന്നു.
ഹിറ്റ്‌ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലര്‍, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്), ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്), ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി എന്നീ ചിത്രങ്ങളാണ് സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്തത്.
പിന്നീട് ഏഴ് വര്‍ഷത്തെ ഇടവളേയ്ക്ക് ശേഷമാണ് സിദ്ദിഖ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറായിരുന്നു അവസാന ചിത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.