'മസ്‌കിന്റെ 'എക്‌സിന്' സുരക്ഷയും വിശ്വാസ്യതയുമില്ല'; ട്വിറ്ററിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി

'മസ്‌കിന്റെ 'എക്‌സിന്' സുരക്ഷയും വിശ്വാസ്യതയുമില്ല'; ട്വിറ്ററിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി

സിഡ്‌നി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ എക്സിലുള്ള (മുന്‍പ് ട്വിറ്റര്‍) അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ പ്രമുഖ മാധ്യമമായ എ.ബി.സി. നാല് ഔദ്യോഗിക എബിസി അക്കൗണ്ടുകള്‍ ഒഴികെ ബാക്കിയെല്ലാം നിര്‍ത്തലാക്കും. എബിസി ന്യൂസ്, എബിസി സ്പോര്‍ട്ട്, എബിസി ചൈനീസ്, എബിസി ഓസ്ട്രേലിയ എന്നിവയാണ് നിലനിര്‍ത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് ആന്‍ഡേഴ്സണ്‍ അറിയിച്ചു.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലായ ശേഷമുണ്ടായ മാറ്റങ്ങളാണ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ കാരണം. വിഷലിപ്തമായ ഇടപെടലുകള്‍, ഉയര്‍ന്ന ചെലവ്, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ മികച്ച ഇടപെടല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലെ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കുന്നത്.

അതേസമയം, യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് എന്നിവയിലെ സാന്നിധ്യം സജീവമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വര്‍ഷം ആദ്യം ട്വിറ്ററിലെ ഇന്‍സൈഡേഴ്‌സ്, ന്യൂസ് ബ്രേക്ക്ഫാസ്റ്റ്, എബിസി പൊളിറ്റിക്‌സ് എന്നീ അക്കൗണ്ടുകള്‍ എ.ബി.സി. ഉപേക്ഷിച്ചിരുന്നു.

ന്യൂസ് ബ്രേക്ക്ഫാസ്റ്റ് എന്ന എന്ന ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുന്ന ലിസ മില്ലര്‍ ഉള്‍പ്പെടെ നിരവധി നിരവധി ഉന്നത സ്ഥാനങ്ങളിലുള്ള എബിസി മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയും ചെയ്തു.

മസ്‌കിന്റെ ഉടമസ്ഥതയിലായ ശേഷം എക്‌സിന്റെ വിശ്വാസ്യതയും സുരക്ഷയും കുറഞ്ഞു. ഇതുകൂടാതെ ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് ചെലവേറിയ നിരക്കുകള്‍ കൊണ്ടുവന്നതായി ഡേവിഡ് ആന്‍ഡേഴ്സണ്‍ ചൂണ്ടിക്കാട്ടി.

കുറഞ്ഞ ചെലവുള്ള, കൂടുതല്‍ മൂല്യം നല്‍കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

'എബിസിയുടെ സോഷ്യല്‍ മീഡിയ പ്രേക്ഷകരില്‍ ഭൂരിഭാഗവും ഉള്ളത് യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക്ടോക്ക്, എന്നിവയിലാണ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ടിക്‌ടോക് ഏറ്റവും ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.