മണിപ്പൂര്‍ കലാപം: വാഗ വാഗ കത്തോലിക്കാ കോണ്‍ഗ്രസ് പ്രാര്‍ത്ഥനാ യജ്ഞവും പ്രതിഷേധ കൂട്ടായ്മയും നടത്തി

മണിപ്പൂര്‍ കലാപം: വാഗ വാഗ കത്തോലിക്കാ കോണ്‍ഗ്രസ് പ്രാര്‍ത്ഥനാ യജ്ഞവും പ്രതിഷേധ കൂട്ടായ്മയും നടത്തി

സെന്റ് മേരീസ് മിഷന്‍ വാഗ വാഗ കാത്തലിക് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രാര്‍ഥനാ യജ്ഞത്തില്‍ മണിപ്പൂര്‍ കലാപത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു

സിഡ്‌നി: സംഘര്‍ഷ ഭൂമിയായ മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മേഖലയില്‍ സമാധാനവും സൗഹൃദവും പുനസ്ഥാപിക്കുന്നതിനായി സെന്റ് മേരീസ് മിഷന്‍ വാഗ വാഗ കാത്തലിക് കോണ്‍ഗ്രസ് പ്രാര്‍ഥനാ യജ്ഞവും പ്രതിഷേധ കൂട്ടായ്മയും നടത്തി. വാഗയിലെ എല്ലാം ക്രൈസ്തവ വിശ്വാസികളെയും ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.



മണിപ്പൂരിലെ കലാപം ഉടനടി കലാപം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കു തുടക്കം കുറിച്ചുകൊണ്ട് മിഷേല്‍ പ്രദീപ് ബൈബിള്‍ വായിച്ചു. തുടര്‍ന്ന് കലാപത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.



പ്രാര്‍ഥനകള്‍ക്ക് ഫാ. സിബി താന്നിക്കല്‍ (സിറോ മലബാര്‍), ഫാ. ചാള്‍സ് (ഓര്‍ത്തഡോക്‌സ്), ബിനോ ജോയ് (യാക്കോബായ), പാസ്റ്റര്‍ ഏലിയാസ് (ഇമ്മാനുവേല്‍ ക്രിസ്ത്യന്‍ ചര്‍ച്ച്), ഡോ. ചെറിയാന്‍ തോമസ് (മാര്‍ത്തോമ), പ്രദീപ് കുര്യന്‍ (സി.എസ്.ഐ), പ്രൊഫ. ജോര്‍ജ് (യുണൈിങ് നേഷന്‍സ് ക്രിസ്ത്യന്‍ ചര്‍ച്ച്) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ടോജോ മങ്കുഴിക്കരി സ്വാഗതവും ഷിജി ജോണ്‍ നന്ദിയും പറഞ്ഞു.

പ്രതിഷേധ കൂട്ടായ്മയ്ക്ക് സിബി, അജില്‍, അജിന്‍, സിറില്‍, ബ്രൈറ്റ്, ടോജോ എന്നിവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.