കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ സ്റ്റേ നീക്കി കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
കോഴിക്കോട് കിനാശേരി സ്വദേശി ഷഹബാസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.
പരാതിക്കാര്‍ സമര്‍പ്പിച്ച യൂത്ത് കോണ്‍ഗ്രസ് ഭരണഘടന കെട്ടിച്ചമച്ചതാണെന്ന് ഷാഫിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കിയത്.
സ്റ്റേ കോടതി ഒഴിവാക്കിയതിന് പിന്നാലെ പരാതിക്കാരന്‍ ഹര്‍ജി പിന്‍വലിച്ചു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കോടതി വ്യവഹാരവും ഒഴിവായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.