കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്നതെന്നാണ്
സൂചന. 16 ന് നടക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. മുഖ്യമന്ത്രിയെ കൂടാതെ, മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളെയും മന്ത്രിമാരെയും മണ്ഡലത്തില്‍ സജീവമാക്കി പുതുപ്പള്ളി തിരിച്ചു പിടിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പതിനേഴിന് ജെയ്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചേക്കും എന്നാണ് വിവരം.
എല്‍ഡിഎഫിന്റെ കൂടുതല്‍ വോട്ട് ലഭിക്കുന്നിടത്ത് ഗൃഹ സന്ദര്‍ശനവും പൊതുയോഗങ്ങളും നടത്തി വോട്ട് ശതമാനം വര്‍ധിപ്പിക്കാന്നാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. 2016ല്‍ ഉമ്മന്‍ ചാണ്ടിയോട് 27,092 വോട്ടിന് തോറ്റ ജെയ്ക്, 2021ല്‍ ഭൂരിപക്ഷം 9044ലെത്തിച്ചിരുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയും ജെയ്ക് മത്സരത്തിനിറങ്ങുന്നത്.
എന്നാലിതിനിടെയില്‍ ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ടും മകന്‍ ചാണ്ടി ഉമ്മന്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോകുന്നതിനെതിരെ പോലും വിമര്‍ശനങ്ങള്‍ ഉന്നയിച്ചതും കേരളം കഴിഞ്ഞ ദിവസം കണ്ടിരുന്നു.
തികച്ചും നാടകീയമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച ഇടതുപക്ഷത്തിന് ഈ ആരോപണങ്ങള്‍ വോട്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, തികഞ്ഞ ആത്മവിശ്വാസത്തോടെ കൃത്യമായ അവസരത്തില്‍ മാത്രം പ്രതികരിച്ചും തിരഞ്ഞെടുപ്പിനെ അതിശക്തമായിട്ടാണ് കന്നിയങ്കത്തില്‍ ചാണ്ടി ഉമ്മനും നേരിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.