റോം: ടെക് വമ്പന്‍മാരായ ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. പുരാതന റോമന്‍ ശൈലിയിലൊരുങ്ങിയ തീമിലാവും പോരാട്ടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മസ്കും സക്കർബർഗും തമ്മിലുള്ള പോരാട്ടം ചർച്ചയാകാൻ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പഴയ ട്വിറ്ററിന് എതിരായി ത്രെഡ്സ് എത്തിയതോടെ പോരാട്ടം മുറുകിയ രീതിയിലുള്ള പരസ്യ പോര്‍വിളികള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇരുവരും തമ്മിലുള്ള കേജ് ഫൈറ്റ് പണം ജീവകാരുണ്യ പരിപാടികള്‍ക്കായി ചെലവിടുന്നത് സംബന്ധിയായ മസ്കുമായി സംസാരിച്ചതായാണ് ഇറ്റലിയിലെ സാംസ്കാരിക വകുപ്പ് മന്ത്രി വെള്ളിയാഴ്ച വിശദമാക്കിയത്. ടെക് മേഖലയിലെ കോടീശ്വരന്മാര്‍ തമ്മില്‍ ജൂണ്‍ മാസം മുതലാണ് പോര്‍വിളി ശക്തമായത്.
പോരാട്ടവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കിലും ഇരുവരും വന്‍ തുകയാവും കുട്ടികളുടെ ആശുപത്രിക്കായി ചെലവിടുകയെന്നാണ് നിരീക്ഷണം. എന്നാല്‍ പോരിനുള്ള തിയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നാണ് സക്കര്‍ബര്‍ഗ് വിശദമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഒരു കേജ് മാച്ചിൽ പോരാടാൻ തയ്യാറായതിന്റെ സൂചന നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.