സീ ന്യൂസ് ലൈവ് കാനഡ കോ-ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് പാപ്പച്ചന് റിമാര്‍ക്കബിള്‍ സിറ്റിസണ്‍ പുരസ്‌കാരം

സീ ന്യൂസ് ലൈവ് കാനഡ കോ-ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് പാപ്പച്ചന് റിമാര്‍ക്കബിള്‍ സിറ്റിസണ്‍ പുരസ്‌കാരം

കാനഡ: സീ ന്യൂസ് ലൈവ് കാനഡ കോ ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് പാപ്പച്ചന് റിമാര്‍ക്കബിള്‍ സിറ്റിസണ്‍ പുരസ്‌കാരം സമ്മാനിച്ചു. മിസിസാഗ -മാള്‍ട്ടന്‍ റീജിയന്‍ മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്റ് ദീപക് ആനന്ദും മിനിസ്റ്റര്‍ ഓഫ് ചില്‍ഡ്രന്‍ കമ്മ്യൂണിറ്റി ആന്‍ഡ് സോഷ്യല്‍ സര്‍വീസസ് മൈക്കിള്‍ പര്‍സയും ചേര്‍ന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

സമൂഹത്തിന്റെ ഉന്നമനത്തിനായി സ്വമേധയാ സഹായം ചെയ്യുന്ന വ്യക്തികള്‍ക്ക് നല്കുന്ന പുരസ്‌കാരമാണിത്.

തൃശൂര്‍ ജില്ലയിലെ മുക്കാട്ടുകരയാണ് വിന്‍സെന്റ് പാപ്പച്ചന്റെ ജന്മനാട്. പിതാവ് ചിറയത്ത് മഞ്ഞിലയില്‍ സി.സി പാപ്പച്ചന്‍. മാതാവ് കൊച്ചുത്രേസ്യാ പാപ്പച്ചന്‍. സുഷയാണ് വിന്‍സെന്റിന്റെ ഭാര്യ. അഷ്വിന്‍ വിന്‍സെന്റ്, അലക്‌സ് വിന്‍സെന്റ് എന്നിവര്‍ മക്കളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.