എന്തെങ്കിലും റിപ്പയർ ചെയാനുണ്ടോ : യഹൂദകഥകൾ -ഭാഗം 8 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

എന്തെങ്കിലും റിപ്പയർ ചെയാനുണ്ടോ :  യഹൂദകഥകൾ -ഭാഗം 8 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )

റബ്ബി കുട്ടികൾക്കു തോറയെക്കുറിച്ചുള്ള ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു തടി ആശാരി കയ്യിൽ ഉളിയും മറ്റുപകരണങ്ങളുമായി നിൽക്കുന്നു. അദ്ദേഹം ജനാലയിൽ മുട്ടിയിട്ട് ചോദിച്ചു: എന്തെങ്കിലും റിപ്പയർ ചെയ്യാനുണ്ടോ? റബ്ബി ദേക്ഷ്യപെട്ടു പറഞ്ഞു: ഒന്നുമില്ല. ഇവിടെ എല്ലാം പൂർണ്ണമായ ചിട്ടയിലും ക്രമത്തിലുമാണ് . ആശാരി ഒന്നുകൂടി ചോദിച്ചു: ഒന്നും റിപ്പയർ ചെയ്യാനില്ലേ ? നിങ്ങൾ സൂക്ഷിച്ചുനോക്കൂ . റിപ്പയർ ചെയ്യാനുള്ളത് പലതും കാണും .

അയാൾ മാറിക്കഴിഞ്ഞപ്പോൾ റബ്ബി കുട്ടികളോട് പറഞ്ഞു: ഇപ്പോൾ ഈ ആശാരി പറഞ്ഞതിനെക്കുറിച്ചു ഒന്ന് ചിന്തിക്കുക. റിപ്പയർ ചെയ്യാൻ ഒന്നുമില്ലേ? എല്ലാം പൂർണമായും ക്രമത്തിലുമാണോ ? റബ്ബി പറഞ്ഞു: എല്ലാം ശരിയായിട്ടാണ് നീങ്ങുന്നതെന്ന് പലപ്പോഴും തോന്നും. എന്നാൽ ആര് അവരുടെ ഹൃദയത്തെയും പ്രവർത്തനങ്ങളെയും സൂക്ഷ്മമായിട്ടു പരിശോധിക്കുന്നുവോ അവിടങ്ങളിലെല്ലാം റിപ്പയർ ആവശ്യമാണ്.

ഒളിച്ചു നിന്നു കേൾക്കുന്നവർ; യഹൂദകഥകൾ -ഭാഗം 7 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.