ഒളി ച്ചുനിന്നു കേൾക്കുന്നവർ
എന്തുകൊണ്ടാണ് ആത്മീയതയുടെ ആഴങ്ങളെക്കുറിച്ചു പറയുന്ന വചങ്ങൾ പഠിക്കാൻ ഏറെ ക്ലേശിക്കുന്നതെന്ന് ഒരു ശിഷ്യൻ ചോദിച്ചു. നമുക്കത് പൂർണ്ണമായി മനസ്സിലാക്കാൻ കഴിവില്ല. തന്നെയുമല്ല, മിശ്ശിഹാ വരുമ്പോൾ എല്ലാം വെളിവാക്കിത്തരും എന്ന് പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ എന്തിനാണ് ഇത്രയും ക്ലേശങ്ങൾ അനുഭവിക്കുന്നത് ?
ഗുരു പറഞ്ഞു: ഒരു ഉദാഹരണത്തിലൂടെ ഞാൻ വിശദീകരിക്കാം . ഒരുവൻ ഒരു ഭിത്തിയുടെ ഒരു വശത്തു നിൽക്കുന്നു. മറ്റു രണ്ടു പേർ ഭിത്തിയുടെ മറുവശത്തും. അവർ സംസാരിച്ചുകൊണ്ടു നിൽക്കുകയാണ്. വാക്കുകൾ മുഴുവൻ കേൾക്കാൻ പറ്റാത്തതുകൊണ്ട് അവരുടെ സംസാരം മുഴുവൻ മറുവശത്തു നിൽക്കുന്നവനു തിരിയുന്നില്ല. എന്നാൽ പിന്നീട് ഒരിക്കൽ ഈ സംഭാഷണത്തിന്റെ പൂർണ്ണരൂപം അയാൾക്ക് കേൾക്കാൻ ഇടയായാൽ വേഗത്തിൽ അയാൾക്ക് മനസ്സിലാകും. അയാൾതന്നെ പറയും, ഇതിന്റെ പല കാര്യങ്ങളും ഞാൻ നേരത്തെ കേട്ടിട്ടുണ്ട്. എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഇപ്പോൾ എനിക്ക് മനസ്സിലായി അവർ അന്ന് പറഞ്ഞുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന്.
ഗുരു പറഞ്ഞു: പഠിച്ചുകൊണ്ടിരിക്കുമ്പോൾ പൂർണ്ണമായി മനസിലാക്കുന്നില്ലായിരുന്നുവെങ്കിലും മിശിഹാ വന്നു സംസാരിക്കുമ്പോൾ വേഗത്തിൽ കൃത്യമായി മനസ്സിലാകും. കാരണം, എവിടെയെങ്കിലുംവെച്ചു അൽപമെങ്കിലും കേട്ടിട്ടുള്ളവന് അന്ന് മിശിഹാ വരുമ്പോൾ പൂർണ്ണമായും മനസ്സിലാകും . ഒരിക്കലും വചനം കേട്ടിട്ടില്ലാത്തവന് മിശിഹായെ കേൾക്കുമ്പോഴും മനസ്സിലാകണമെന്നില്ല .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26