ബെംഗളൂര്: മണിപ്പൂരില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമെന്ന് മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള. പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നു. കലാപത്തിന് പിന്നാലെ മണിപ്പൂരിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ വേദനയും ദുഖവുമുണ്ടെന്നും ഇറോം ശര്‍മ്മിള പറഞ്ഞു.
മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അതിക്രമമാണുണ്ടായത്. അവിടെ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്പൂര്‍ണ പരാജയമാണ്. കേന്ദ്രം ഇപ്പോഴും മണിപ്പൂരിനെ അവഗണിക്കുന്നു. പാര്‍ലമെന്റില്‍ പോലും മണിപ്പൂരിനെ പറ്റി സംസാരിക്കുന്നില്ല. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്നത് ക്രൂരമായ അതിക്രമമാണ്. സ്ത്രീ എന്ന നിലയില്‍ നാണക്കേട് തോന്നുന്നു. പ്രാകൃതമായ സംഭവമാണ് ഉണ്ടായത്. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണം, അവിടുത്തെ ആളുകളുമായി സംസാരിക്കണം. ഇനി മണിപ്പൂരിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്നും ഇറോം ശര്‍മ്മിള ചോദിച്ചു. ഏകപക്ഷീയമാണ് മണിപ്പൂരിലെ അക്രമം. സമാധാനവും സാഹോദര്യവുമാണ് മണിപ്പൂരില്‍ വേണ്ടത്. കലാപ കാലത്ത് മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ അരങ്ങേറിയെന്നും ഇതൊന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് കേട്ടില്ല. അദ്ദേഹം യഥാര്‍ത്ഥ നേതാവല്ല. കേന്ദ്ര സര്‍ക്കാരിന്റെ പാവയാണ് ബിരേന്‍സിങ്ങെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രശ്നം പരിഹരിക്കാനല്ല മുഖ്യമന്ത്രിയുടെ ശ്രമം. ലഹരിമാഫിയക്ക് ഒപ്പമാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയെന്നും ഇറോം ശര്‍മ്മിള തുറന്നടിച്ചു.
സംസ്ഥാനത്ത് കലാപം നടന്നിട്ടും മണിപ്പൂരില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയില്ല. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ സുപ്രീം കോടതി വിമര്‍ശനം സ്വാഭാവികമാണ്. മണിപ്പൂരില്‍ ഒരുമിച്ച് നിന്ന് സമാധാനം പുനസ്ഥാപിക്കണം. ഇതിന് നിയമ നിര്‍മ്മാണ സഭയും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നീതി പീഠവും ഒരുമിച്ച് നില്‍ക്കണമെന്നും ഇറോം ശര്‍മ്മിള ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.