സിറോ മലബാര്‍ ന്യൂസിലന്‍ഡ് നാഷണല്‍ ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

 സിറോ മലബാര്‍ ന്യൂസിലന്‍ഡ് നാഷണല്‍ ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

വെല്ലിങ്ടണ്‍: പാമര്‍സ്റ്റണ്‍ നോര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ കാറ്റക്കിസം കുട്ടികള്‍ക്കായി, ഏഴാമത് സിറോ മലബാര്‍ ന്യൂസിലന്‍ഡ് നാഷണല്‍ ബൈബിള്‍ ക്വിസ് സംഘടിപ്പിച്ചു. പാമര്‍സ്റ്റണ്‍ നോര്‍ത്ത് ക്വീന്‍ എലിസബത്ത് കോളജില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിലെ വിവിധ സിറോ മലബാര്‍ മിഷനുകളില്‍ നിന്ന് ഒന്‍പതു ടീമുകള്‍ പങ്കെടുത്തു. ഫാ. പ്രകാശ് സോമു ക്വിസ് മാസ്റ്ററായിരുന്നു.



13 റൗണ്ടുകളിലായി നടത്തിയ ക്വിസ് മത്സരത്തില്‍ 10 റൗണ്ടുകള്‍ക്ക് ശേഷം ആദ്യ സ്ഥാനകളില്‍ എത്തിയ മൂന്ന് ടീമുകളെ ഗോള്‍ഡ് പ്ലേറ്റായും അതിനടുത്തുള്ള മൂന്ന് ടീമുകളെ സില്‍വര്‍ പ്ലേറ്റായും അതിനടുത്തുള്ള മൂന്ന് ടീമുകളെ ബ്രോണ്‍സ് പ്ലേറ്റായും തിരിച്ച് മൂന്നു റൗണ്ടുകള്‍ കൂടി നടത്തി.


ഒന്നാം സ്ഥാനം നേടിയ പാമർസ്റ്റൺ നോർത്ത് ടീം

ഗോള്‍ഡ് പ്ലേറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം പാമര്‍സ്റ്റണ്‍ നോര്‍ത്തും രണ്ടാം സ്ഥാനം ഹാമില്‍ട്ടണും മൂന്നാം സ്ഥാനം വെല്ലിങ്ടണും നേടുകയുണ്ടായി. സില്‍വര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഓക്ലന്‍ഡും രണ്ടാം സ്ഥാനം ക്രൈസ്റ്റ്ചര്‍ച്ചും മൂന്നാം സ്ഥാനം ഫാന്‍ഗ്രെയും നേടി. ബ്രോണ്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഹേസ്റ്റിങ്‌സ്, രണ്ടാം സ്ഥാനം വാംഗനുയി, മൂന്നാം സ്ഥാനം ന്യൂപ്ലൈമൗത് എന്നീ ടീമുകള്‍ കരസ്ഥമാക്കി.


രണ്ടാം സ്ഥാനം നേടിയ ഹാമിൽട്ടൺ ടീം

ബൈബിളിലുള്ള അറിവ് വളര്‍ത്താനും സിറോ മലബാര്‍ സഭയിലെ കുട്ടികള്‍ക്ക് പരസ്പരം കാണാനുമുള്ള അവസരം ഒരുക്കിയ ക്വിസ് മത്സരത്തിന്റെ സംഘാടനം ഏറെ ശ്രദ്ധേയമായി. സിറോ മലബാര്‍ മിഷന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് അരീക്കല്‍, സിറോ മലബാര്‍ മിഷന്റെ നാഷണല്‍ കാറ്റക്കിസം കോര്‍ഡിനേറ്റര്‍ റെജി ചാക്കോ, പാമര്‍സ്റ്റണ്‍ നോര്‍ത്ത് സിറോ മലബാര്‍ മിഷനില്‍ നിന്നുള്ള ചാപ്ലിന്‍ ഫാ. വിജോയ്, ഫാ. അംബ്രോസ്, കാറ്റക്കിസം ഹെഡ്മാസ്റ്റര്‍ റിജോ ജോണ്‍സണ്‍, കണ്‍വീനര്‍ ഷിനോയ് സേവ്യര്‍, കൈക്കാരന്മാരായ സാജു ചെറിയാന്‍, ബിന്‍സണ്‍ ജേക്കബ് എന്നിവരാണ് നേതൃത്വം നല്‍കിയത്. ബൈബിള്‍ ക്വിസ് മത്സരത്തിന്റെ തലേദിവസം കുട്ടികളുടെ സംഗമവും കലാസാംസ്‌കാരിക പരിപാടികളും ഉണ്ടായിരുന്നു.

മൂന്നാം സ്ഥാനം നേടിയ വെല്ലിങ്ടൺ ടീം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26