സൗദി ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിലും ദുബായ് ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ജോലി ഒഴിവുകള്‍

സൗദി ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിലും ദുബായ്  ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ജോലി ഒഴിവുകള്‍

ദുബായ്/ജിദ്ദ: ലോകത്തിലെ പ്രമുഖ ഇസ്ലാമിക് ബാങ്കായ ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കില്‍ (ഐഎസ്ഡിബി) സൗദിയിലും മൊറോക്കോയിലുമായി നിരവധി ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 56 അംഗരാഷ്ട്രങ്ങളാണ് ഐഡിബി ഗ്രൂപ്പില്‍ ഉള്ളത്. അംഗ രാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക വികസനവും അംഗരാജ്യങ്ങള്‍ അല്ലാത്ത ഇടങ്ങളിലെ ഇസ്ലാമിക സമൂഹങ്ങളുടെ ഉന്നമനവും ആണ് ബാങ്കിന്റെ പ്രധാന ലക്ഷ്യം.

സൗദി അറേബ്യയില്‍ ഡയറക്ടര്‍ ജനറല്‍-ഇസ്ലാമിക് സോളിഡാരിറ്റി ഫണ്ട് ഫോര്‍ ഡെവലപ്മെന്റ്, സോഴ്സിങ് ആന്റ് റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്റ്റ്, മാനേജര്‍-ലൈവസ് ആന്റ് ലൈവ്ലിഹുഡ് ഫണ്ട്സ്, ഡയറക്ടര്‍-ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ്, മാനേജര്‍-എച്ച്ആര്‍ സര്‍വീസ് സെന്റര്‍, ഓംബുഡ്സ്മാന്‍, എക്സിക്യൂട്ടീവ് കോ ഓര്‍ഡിനേറ്റര്‍- വിപി-സിപി ഫ്രണ്ട് ഓഫീസ്, ഇന്റേണ്‍ഷിപ് 2020 ക്വാര്‍ട്ടര്‍ 4 എന്നീ തസ്തികകളില്‍ ഒഴിവുകളുണ്ട്.

മൊറോക്കോയില്‍ മാനേജര്‍-റീജിയണല്‍ ഹബ് ഓഫ് റബാത്ത് എന്ന തസ്തികയിലാണ് ഒഴിവുകള്‍. ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കിന്റെ (ഐഎസ്ഡിബി) ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലികള്‍ക്ക് അപേക്ഷിക്കാം.

ദുബായിലെ പ്രമുഖ ബിസിനസ് സപ്പോര്‍ട്ട് സര്‍വ്വീസ് ദാതാക്കളായ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001 ല്‍ തുടങ്ങിയ ട്രാന്‍സ്ഗാര്‍ഡില്‍ ഇപ്പോള്‍ 65,000 ല്‍ പരം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. യുഎഇയില്‍ ആണ് ഒഴിവുകള്‍.

പൂള്‍ അറ്റന്റന്റ്- ദുബായ്, സെക്യൂരിറ്റ് ഗാര്‍ഡ്, സിറ- ദുബായ്, ലൈറ്റ് ബസ്/മിനി ബസ് ഡ്രൈവര്‍- ദുബായ്, സെക്യൂരിറ്റി ഗാര്‍ഡ്- പിഎസ് സിഒഡി- അബുദാബി, സിസിടിവി ഓപ്പറേറ്റര്‍- സെക്യൂരിറ്റി സര്‍വ്വീസസ്- ദുബായ്, സീനിയര്‍ സൂപ്പര്‍വൈസര്‍-സെക്യൂരിറ്റി സര്‍വ്വീസസ്- ദുബായ്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍- ദുബായ്, ക്ലീനര്‍ (മെയില്‍ ആന്റ് ഫീമെയില്‍)- ദുബായ്, ഡ്രൈവര്‍-കാറ്റഗറി 5, 6- ദുബായ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.