ചെറുപ്പം നിലനിർത്താൻ എന്തെല്ലാം വഴികൾ ? 101കാരനായ വിരമിക്കാത്ത ഡോക്ടറുടെ സാക്ഷ്യം

ചെറുപ്പം നിലനിർത്താൻ എന്തെല്ലാം വഴികൾ ? 101കാരനായ വിരമിക്കാത്ത ഡോക്ടറുടെ സാക്ഷ്യം

ഓഹിയോ: ഇപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടർ ആരാണെന്ന് അറിയാമോ? അദ്ദേഹത്തിൻറെ പ്രായം എത്രയാണെന്ന് അറിയാമോ? അതിനുള്ള ഉത്തരമിതാ... 101 കാരനായ അമേരിക്കയിലെ ഓഹിയോയിൽ നിന്നുള്ള ഡോ. ഹോവാർഡ് ടക്കറാണ് ജോലി ചെയ്യുന്ന പ്രായം കൂടിയ ഡോക്ടർ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും അദേഹം സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് ഇപ്പോഴൊന്നും വിരമിക്കാൻ താല്പര്യമില്ല എന്നും ഡോക്ടർ‌ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴും ജോലി ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ

ഏറ്റവും പ്രായം കൂടിയ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ന്യൂറോളജിസ്റ്റായ ഡോ. ഹോവാർഡ് ടക്കർ സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് ഇപ്പോഴൊന്നും വിരമിക്കാൻ താല്പര്യമില്ല എന്നും ഡോക്ടർ‌ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴും ജോലി ചെയ്യുന്നതിനെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ

ആളുകൾ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട് ഈ പ്രായത്തിലും എങ്ങനെ ജോലി ചെയ്യുന്നുവെന്ന്. ജോലിയിലൂടെയും സാമൂഹിക വിനോദങ്ങളിലൂടെയും മനസിനെ എപ്പോഴും ചെറുപ്പമാക്കി നിർത്തുകയാണ് വേണ്ടത്. പ്രായമാകുമ്പോൾ പല മാറ്റങ്ങളിലൂടെ ശരീരവും മനസും കടന്നു പോകുന്നു. മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങൾ ചുരുങ്ങാം, ന്യൂറോണുകൾ തമ്മിലുള്ള ആശയ വിനിമയം കുറയുകയും രക്ത പ്രവാഹം കുറയുകയും ചെയ്യാം. എന്നാൽ ശരീരത്തിലെ മറ്റേതൊരു പേശിയെയും പോലെ നമ്മുടെ മനസ്സിനും തഴച്ചു വളരാൻ സ്ഥിരമായ വ്യായാമം ആവശ്യമാണ്. എന്റെ തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഞാൻ ദിവസേന മൂന്ന് കാര്യങ്ങൾ ചെയ്യറണ്ടെന്നും ഡോക്ടർ പറയുന്നു

1. സ്ഥിരമായി ജോലിക്ക് പോകുന്നു

സ്ഥിരമായി ജോലിക്കു പോകുന്നതിനാൽ എപ്പോഴും ഊർജസ്വലനാണ്. വിരമിച്ച് വീട്ടിലിരുന്നാൽ അത് വൈജ്ഞാനിക വളർച്ചയെ മോശമായി ബാധിക്കും.

2. സമൂഹവുമായി നിരന്തരം ഇടപെടുന്നു

പരസ്പര ബന്ധങ്ങൾ ഓർമ ശക്തിയും വൈജ്ഞാനിക പ്രവർത്തനവും നിലനിർത്താൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നിർഭാഗ്യവശാൽ എന്റെ പ്രായത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും മരിച്ചു. പക്ഷേ എന്റെ ജോലി ചെറുപ്പക്കാരായ സഹപ്രവർത്തകരുമായി ബന്ധം സ്ഥാപിക്കാൻ എന്നെ അനുവദിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.

ഭാര്യയും ഞാനും സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കാറുണ്ട്. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഞങ്ങൾ എന്റെ മകളോടും അവളുടെ ഭർത്താവിനോടും എന്റെ മകനോടും അവന്റെ ഭാര്യയോടും ഒപ്പം ഭക്ഷണം കഴിക്കും. സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും പുതിയ റെസ്റ്റോറന്റുകൾ പരീക്ഷിക്കുന്നത് ഞങ്ങൾ ആസ്വദിക്കുന്നു.

3. വിനോദത്തിനായി വായിക്കുന്നു

ജീവചരിത്രങ്ങളും ഡിറ്റക്ടീവ് സ്റ്റോറികളും സ്ഥിരമായി വായിക്കാറുണ്ട്. നല്ല പുസ്തകം വായിക്കുന്നത് മസ്തിഷ്കത്തിലേക്ക് പുതിയ വിവരങ്ങൾ എത്താൻ സഹായിക്കും.

ക്ലീവ്‌ലാൻഡിലെ ഡോ. ഹോവാർഡ് ടക്കറിന് 2021 ഫെബ്രുവരിയിൽ 98 വയസ്സും 231 ദിവസവും പ്രായമുള്ളപ്പോൾ ആണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ എന്ന സർട്ടിഫിക്കേഷൻ ലഭിച്ചത്. 90 കാരിയായ അദ്ദേഹത്തിന്റെ ഭാര്യ സ്യൂവും ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നു. അറിയപ്പെടുന്ന ഒരു സൈക്കോ അനലിസ്റ്റ് ആണ് അവർ. വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നേ ഇല്ല എന്നും ദീർഘായുസ്സിന്റെ ശത്രുവാണ് വിരമിക്കൽ എന്നും അദേഹം
പറഞ്ഞു. മാത്രമല്ല ഇഷ്ടപ്പെട്ട ഒരു ജോലി ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് അത് അവസാനിപ്പിക്കുന്നത് എന്നും അദേഹം ചോദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.