ദുബായ്: പുതുവർഷാഘോഷം പ്രമാണിച്ചുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബുർജ് ഖലീഫയ്ക്ക് സമീപം മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിച്ചതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഡൗണ്‍ ടൗണിലാണ് മൂന്ന് ആശുപത്രികളും. 14 ഓളം ഡോക്ടർമാരെയും 35 നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
പുതുവർഷാഘോഷങ്ങളില് എന്തെങ്കിലും തരത്തിലുളള അടിയന്തരസാഹചര്യമുണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനായാണിത്. അത്യാധുനിക രീതിയിലുള മെഡിക്കല്‍ ഉപകരണങ്ങളും മറ്റും ഫീല്‍ഡ് ആശുപത്രിയില്‍ സജ്ജമാണെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ആംബുലേറ്ററി മൊബൈല്‍ സർവ്വീസസ് ഡയറക്ടർ ജാസ്സെം ബിന്‍ കല്‍ബാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.