കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകരോട് ആഗസ്റ്റ് 20 ഞായറാഴ്ച മുതൽ ഏകീകൃത കുർബാന അർപ്പിക്കുവാനുള്ള മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ സിറിൽ വാസിൽ നൽകിയ നിർദ്ദേശം നടപ്പിലാക്കാൻ ഇനിയും വിമുഖത കാണിക്കരുതെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ഏകീകൃത കുർബാന അർപ്പണത്തിൽ മാർപ്പാപ്പയുടെ നിർദേശമനുസരിച്ചു പ്രവർത്തിക്കേണ്ടത് സഭാ അംഗങ്ങളുടെ കടമയാണ്.കുര്‍ബാന വിഷയത്തില്‍ വർഷങ്ങളായി നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞതാണ്.
ദീർഘകാലത്തെ പഠനങ്ങൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് രൂപീകരിച്ചത്.അത് എല്ലാവർക്കും ബാധകമാണ്.
അനുസരണം പഠിപ്പിക്കുന്നവർ തന്നെ അത് പാലിക്കുവാനും ബാധ്യസ്ഥരാണ്.
സീറോ മലബാർ സഭയുടെ കൂട്ടായ്മക്കും ഏകീകരണത്തിനുമായി വിട്ടുവീഴ്ചകളിലൂടെ സഭയോടൊപ്പം നിലകൊള്ളുകയെന്ന യഥാർത്ഥ ക്രൈസ്തവ സാക്ഷ്യം പൊതുസമൂഹത്തിനു മുന്പിൽ നൽകുവാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകരും , വിശ്വാസികളും തയ്യാറാകണം .
ഏകീകൃത കുര്‍ബാന വിഷയത്തില്‍ തെറ്റിദ്ധാരണകളുടെയും വ്യക്തിതാല്പര്യങ്ങളുടെയും പേരിലുള്ള നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കണം. ക്രൈസ്തവീകമല്ലാത്ത രീതിയിലുള്ള പ്രതിഷേധങ്ങൾ ഇനിയും നടത്താൻ ശ്രമിക്കരുത്.
ബഹുഭൂരിപഷം വരുന്ന വിശ്വാസികൾക്ക് വലിയ ഇടർച്ചയുണ്ടാക്കുന്നതും, പൊതുസമൂഹമധ്യത്തിൽ സഭയെ അപഹസ്യമാക്കുന്നതുമായ എല്ലാവിധ വിധ്വംസക പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും സമാധാനം പുലർത്തണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
പേപ്പൽ ഡെലിഗേറ്റിന്റെ നിർദേശങ്ങള്‍ക്കും നടപടികൾക്കും കത്തോലിക്ക കോൺഗ്രസ് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോബി കാക്കശ്ശേരി, ഡോ. ജോസ്കുട്ടി ഒഴുകയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഫ്രാൻസിസ് മൂലൻ, സെബാസ്റ്റ്യൻ ചെന്നെകാടൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.